LIVE BLOG; കേരളത്തിൽ യുഡിഎഫിന് വൻ മുന്നേറ്റം

9.30 AM

കേരളത്തിൽ യുഡിഎഫിന് വൻ മുന്നേറ്റം
UDF-86
LDF- 50
NDA-04
9.00 AM
ആദ്യ ലീഡുകളിൽ യുഡിഎഫ് മുന്നേറ്റം
UDF-73
LDF- 62
NDA -05

8.30 AM
ഇവിഎം വോട്ടുകൾ എണ്ണി തുടങ്ങി
ആദ്യ ഫല സൂചനയിൽ ഇഞ്ചോടിഞ്ച് പോരാട്ടം
നാല് സീറ്റുകളിൽ എൻഡിഎക്ക് മുന്നേറ്റം

8.15 AM
വോട്ടെണ്ണൽ തുടങ്ങി.

ആദ്യം എണ്ണിത്തുടങ്ങിയത് ഹോസ്റ്റൽ വോട്ടുകൾ,
രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്.
എട്ടരയോടെ വോട്ടിംഗ് മെഷിനുകളിലെ വോട്ടുകൾ എണ്ണി തുടങ്ങും.

7.10 AM
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ട്രോങ്ങ് റൂമുകൾ തുറന്നു. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലെയും കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, എലത്തൂർ,ബാലുശ്ശേരി,പേരാമ്പ്ര, കൊയിലാണ്ടി, കുന്ദമംഗലം, ബേപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ തുറന്നു.ആറരയോടെയാണ് റൂമുകൾ തുറന്നത്.തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലേയും സ്ട്രോങ്ങ് റൂമുകളും തുറന്നു കഴിഞ്ഞു.

6.10 AM

കേരളം അടുത്ത അഞ്ച് വർഷത്തേക്ക് ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തെ ആകാംക്ഷാ ഭരിതമായ കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ മണിക്കൂറില്‍ തന്നെ ഫല സൂചന ലഭിക്കും. ഉച്ചയോടെ പൂര്‍ണ ചിത്രം തെളിയും.

ക്രമീകരണങ്ങൾ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്.

മൂന്നാം തുടർഭരണം എന്ന ചരിത്ര നേട്ടം കൈവരിക്കുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. പത്ത് കൊല്ലത്തിന് ശേഷം കേരളത്തിന്റെ ഭരണം പിടിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. നിയമസഭയിൽ ശക്തമായ സാന്നിധ്യമായി മാറാനാകുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു.

കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ഫലങ്ങള്‍ അറിയാം.

രാവിലെ എട്ടു മണിക്ക് നിയമസഭ തിരഞ്ഞെടുപ്പിലെ പോസ്റ്റൽ,ഹോം, സർവീസ് വോട്ടുകൾ എണ്ണിതുടങ്ങുമെങ്കിലും ഔദ്യോഗികമായി ആദ്യം പുറത്തുവരുന്നത് ബൂത്തുകളിലെ ഇ.വി.എമ്മിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ ഫലസൂചന ആയിരിക്കും. എട്ടരയോടെയാണ് ഇ.വി.എം എണ്ണിതുടങ്ങുന്നത്. ഇ.വി.എം ഓരോ റൗണ്ട് എണ്ണിതീരുമ്പോഴും www.results.eci.gov.in എന്ന വെബ്സൈറ്റിൽ ഫലം അപ് ലോഡ് ചെയ്യും. അതിനിടെ അനൗദ്യോഗികമായി പോസ്റ്റൽ വോട്ടുഫലം ചാനലുകൾ പതിവുപോലെ പുറത്തുവിട്ടേക്കും. എന്നാൽ, പോസ്റ്റൽ, ഹോം, സർവീസ് വോട്ടുകൾ തിട്ടപ്പെടുത്താനും പാർട്ടി ഏജന്റുമാർ ഉന്നയിക്കുന്ന പരാതികൾ പരിഹരിച്ച് ഇലക്ഷൻ കമ്മിഷന്റെ വെബ് സൈറ്റിലേക്ക് നൽകാനും കൂടുതൽ സമയം വേണ്ടിവരും. ഇതിനാലാണ് ഇ.വി.എമ്മിലെ ലീഡ് ആദ്യം പുറത്തുവരുന്നത്. ഇക്കാര്യം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

വൈകിട്ട് അഞ്ചോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനും കമ്മിഷൻ ആലോചിക്കുന്നത്. വോട്ടെണ്ണലിന് തിടുക്കം വേണ്ടെന്നും തെറ്റ് ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സ്ഥാനാർത്ഥികളുടെ ഏജന്റുമാരെ ബോദ്ധ്യപ്പെടുത്തി വേണം ഓരോ ഘട്ടത്തിലേക്കും കടക്കേണ്ടതെന്നും ഉദ്യോഗസ്ഥർക്ക് കമ്മിഷൻ നിർദ്ദേശം നൽകി. വീഴ്ചയുണ്ടായാൽ അച്ചടക്ക നടപടികളുണ്ടാകും. 15,465ഉദ്യോഗസ്ഥരെയും സി.ആർ.പി.എഫ് ഉൾപ്പെടെ 32,301 സുരക്ഷാ ഭടൻമാരെയും നിയോഗിച്ചിട്ടുണ്ട്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കൊച്ചി: വയനാട്ടിലെ വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ വാറന്റ്. അമ്പലമേട്...

എൻഎസ്എസ്. കർണാടക വിജ്ഞാൻ നഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എൻഎസ്എസ് കർണാടക വിജ്ഞാൻ നഗർ കരയോഗത്തിന്റെ 2025-26 വർഷത്തേക്കുള്ള വാർഷിക...

അമ്മ അഡ്ഹോക്ക് കമ്മിറ്റി: അൻസിബയുടെ ഹര്‍ജി തള്ളി

കൊച്ചി: നടി ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട്...

കെഎൻഎസ്എസ് ദൂരവാണിനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ദൂരവാണിനഗർ കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി എൻ വി...

ഗുരുവായൂരില്‍ വിവാഹത്തിളക്കം; ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച റെക്കോര്‍ഡ് ബുക്കിംഗ്

ഗുരുവായൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരില്‍ ബുക്ക് ചെയ്തത് റെക്കോഡ് കല്യാണങ്ങള്‍....

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കൊച്ചി: വയനാട്ടിലെ വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ വാറന്റ്. അമ്പലമേട്...

എൻഎസ്എസ്. കർണാടക വിജ്ഞാൻ നഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എൻഎസ്എസ് കർണാടക വിജ്ഞാൻ നഗർ കരയോഗത്തിന്റെ 2025-26 വർഷത്തേക്കുള്ള വാർഷിക...

അമ്മ അഡ്ഹോക്ക് കമ്മിറ്റി: അൻസിബയുടെ ഹര്‍ജി തള്ളി

കൊച്ചി: നടി ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട്...

കെഎൻഎസ്എസ് ദൂരവാണിനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ദൂരവാണിനഗർ കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി എൻ വി...

ഗുരുവായൂരില്‍ വിവാഹത്തിളക്കം; ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച റെക്കോര്‍ഡ് ബുക്കിംഗ്

ഗുരുവായൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരില്‍ ബുക്ക് ചെയ്തത് റെക്കോഡ് കല്യാണങ്ങള്‍....

കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റര്‍ ഒന്നാം വാർഷികം: വിദ്യാഭ്യാസ-ചാരിറ്റി പദ്ധതികൾ പ്രഖ്യാപിക്കും

ബെംഗളൂരു: കര്‍ണാടക മൈനോരിറ്റി കള്‍ച്ചറല്‍ സെന്ററിന്റെ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ...

വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് പുറത്തായെന്ന് നടന്‍ പ്രകാശ് രാജ്

ബെംഗളൂരു: നടൻ പ്രകാശ് രാജിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി...

Related Articles

Popular Categories