തൃണമൂല്‍ തോറ്റിട്ടില്ല, മുഖ്യമന്ത്രി പദം രാജിവെക്കില്ല; മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. തിരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടിട്ടില്ലെന്നും ജനവിധി ബിജെപി കൊള്ളയടിക്കുകയാണ് ചെയ്തതെന്നും മമതാ ബാനര്‍ജി ആരോപിച്ചു. “ഞാന്‍ തോറ്റിട്ടില്ല, അതുകൊണ്ട് രാജ് ഭവനിലേക്ക് പോകുന്നില്ല. രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ല”. പത്രസമ്മേളനത്തില്‍ മമതാ ബാനര്‍ജി പറഞ്ഞു.

പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വ്യാപകമായി വോട്ട് ചോരി നടത്തിയിട്ടുണ്ടെന്നാണ് മമതയുടെ ആരോപണം. നൂറ് സീറ്റുകളില്‍ വോട്ട് ചോരി നടന്നിട്ടുണ്ട്. ബിജെപിക്കൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷനും ഇതില്‍ പങ്കാളികളാണെന്നും മമത ആരോപിച്ചു മഹാരാഷ്ട്രയിലും ഹരിയാനയിലും ബിഹാറിലും ഇങ്ങനെയാണ് അവര്‍ തെരഞ്ഞെടുപ്പ് കൊള്ള നടത്തി ഭരണം പിടിച്ചതെന്ന് കേന്ദ്ര സര്‍ക്കാറിനെയും ബിജെപിയെയും വിമര്‍ശിച്ച്‌ മമത പറഞ്ഞു.

ഇത്തവണ ബംഗാളിലും അത് സംഭവിച്ചിരിക്കുകയാണ്. തന്നെ പോളിങ് ബൂത്തില്‍ വെച്ച്‌ ആക്രമിച്ചെന്നും മമത ആരോപിച്ചു. വയറിലും പുറത്തും ചവിട്ടേറ്റു. സിസിടിവി ഓഫായിരുന്നു. കൗണ്ടിങ് സ്റ്റേഷന് പുറത്തേക്ക് തള്ളിയിറക്കി. ഒരു സ്ത്രീ എന്ന നിലയില്‍ എന്നോട് മോശമായി പെരുമാറി. കേന്ദ്ര സേനകള്‍ക്ക് ഇങ്ങനെ പെരുമാറാന്‍ കഴിയുമോ? എനിക്ക് ഒന്നും പറയാനില്ല. കേന്ദ്രത്തില്‍ മുന്‍പും ബിജെപി സര്‍ക്കാരുകളെ കണ്ടിട്ടുണ്ട്. പക്ഷേ ഇങ്ങനെയൊന്ന് മുമ്പുണ്ടായിട്ടില്ല -മമത പറഞ്ഞു.

കനത്ത തിരിച്ചടിയാണ് ഇക്കുറി തൃണമൂല്‍ കോണ്‍ഗ്രസ് നേരിട്ടത്. 15 വര്‍ഷം നീണ്ട തൃണമൂല്‍ ഭരണത്തിന് അവസാനം കുറിച്ചാണ് ബിജെപി വന്‍ വിജയം നേടിയത്. 293 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 207 സീറ്റ് നേടി ഒറ്റക്ക് കേവലഭൂരിപക്ഷം സ്വന്തമാക്കി. 80 സീറ്റില്‍ ജയിക്കാന്‍ മാത്രമേ തൃണമൂലിന് സാധിച്ചുള്ളൂ. 2021ല്‍ 216 സീറ്റില്‍ ജയിച്ച സ്ഥാനത്താണിത്. സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍ മമത തോറ്റത് പാര്‍ട്ടിക്ക് ഇരുട്ടടിയായി. മുന്‍ സഹപ്രവര്‍ത്തകനും ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ സുവേന്ദു അധികാരിയാണ് മമതയെ തോല്‍പ്പിച്ചത്.

SUMMARY: Trinamool has not lost, will not resign as CM: Mamata Banerjee

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നമ്മ മെട്രോയുടെ ഇന്നത്തെ രാത്രി സർവീസ് സമയം നീട്ടി; അവസാന ട്രെയിൻ രാത്രി 12:20 ന്

ബെംഗളൂരു: നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്നതിനാൽ ബെംഗളൂരുവിലെ നമ്മ മെട്രോ...

ദസറ, വാൽമീകി ജയന്തി; കർണാടകയിൽ ഒക്ടോബറിൽ ബാങ്കുകൾക്ക് 10 ദിവസം അവധി

ബെംഗളൂരു: ഒക്ടോബർ മാസത്തിൽ കർണാടകയിലെ ബാങ്കുകൾ 10 ദിവസം അവധിയായിരിക്കും. ദേശീയ...

മക്കയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ചുപേർ മരിച്ചു

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ...

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് ഇന്ന് യുഡിഎഫ് ഹർത്താൽ

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് നഗരസഭാ ചെയര്‍മാനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍...

കാസറഗോഡ് കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ട് പേർ മരിച്ചു, അപകടം പുലർച്ചയോടെ

കാസറഗോഡ്: കാസറഗോഡ് വെസ്റ്റ് എളേരിയിൽ കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക്...

വായുമലിനീകരണം; ബെംഗളൂരുവിലെ വായുഗുണനിലവാര സൂചിക AQI 135 ആയി ഉയര്‍ന്നു 

ബെംഗളൂരു: സിലിക്കൺ നഗരത്തിൽ വായുമലിനീകരണം വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. ഒക്ടോബർ രണ്ടിന്...

ഗാന്ധിജയന്തി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാമത് ജന്മദിനം സമുചിതമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണോത്സവത്തിന് ഇന്ന് തുടക്കം  

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷം 'ഓണോത്സവം 2026' ശനി, ഞായർ...

Related Articles

Popular Categories