ശാസ്ത്ര–സാങ്കേതിക മികവിനൊപ്പം സൗന്ദര്യബോധവും വികസിക്കണം: ഡോ. റഫീഖ് ഇബ്രാഹിം

ബെംഗളൂരു: ശാസ്ത്രവും സാങ്കേതിക വിദ്യയും വേഗത്തിൽ മുന്നേറുമ്പോൾ, അതിനൊപ്പം സൗന്ദര്യബോധം വികസിക്കാതെ പോകുന്നത് അപകടകരമായ അവസ്ഥയാണെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനും കണ്ണൂർ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. റഫീഖ് ഇബ്രാഹിം അഭിപ്രായപ്പെട്ടു. ഇത്തരം ഒരു സാമൂഹിക അവസ്ഥ സ്വേച്ഛാധിപത്യത്തിലേക്കാണ് നയിക്കുകയെന്നും, ജർമ്മനിയിലും ഇറ്റലിയിലും ഫാസിസം ഉയർന്നുവന്ന ചരിത്രം അതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റുള്ളവരുടെ ശബ്ദം കേൾക്കാനുള്ള ശേഷിയാണ് സൗന്ദര്യബോധത്തിന്റെ അടിസ്ഥാനം എന്ന് വ്യക്തമാക്കിയ അദ്ദേഹം, സാഹിത്യം കേവലം വിനോദമോ ലളിതമായ അവതരണമോ അല്ലെന്നും പറഞ്ഞു. നമ്മുടെതല്ല എന്ന് കരുതുന്ന അനുഭവങ്ങളെ പുറത്താക്കാതെ, അവയെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും, ഭാഷയ്ക്ക് പുറത്തുള്ള അനുഭവങ്ങളെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയുമാണ് സാഹിത്യത്തിന്റെ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറത്തിന്റെ 28-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച “വൈഖരി” സാഹിത്യസമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തിന്റെ ശക്തി ക്രമപ്പെടുത്തി വച്ച അതിർത്തികളെ ലംഘിക്കുന്നതിലാണെന്നും, അധികാര വിരുദ്ധതയാണ് അതിന്റെ മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരസ്ഥാപനങ്ങളെ വെല്ലുവിളിക്കുകയും പ്രതിരോധിക്കുകയും ചെയ്തുകൊണ്ടാണ് എഴുത്തിന്റെ സ്വാതന്ത്ര്യം നിലനിൽക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ധിഷണയും സംസ്കാരവും പരിപോഷിപ്പിക്കുന്നതിലൂടെ മാനവികമായ ഉണർവ്വ് സൃഷ്ടിക്കുകയാണ് “വൈഖരി” പോലുള്ള സാഹിത്യപ്രവർത്തനങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡോ. റഫീഖ് ഇബ്രാഹിം “വൈഖരി”യുടെ കോപ്പി സുധാകരൻ രാമന്തളിക്ക് നൽകി പ്രകാശനം നിർവഹിച്ചു.

പരിപാടിയിൽ എഡിറ്റർ മുഹമ്മദ് കുനിങ്ങാട് സ്വാഗതം പറഞ്ഞു. ഫോറം പ്രസിഡൻ്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. സുധാകരൻ രാമന്തളി, സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി, ഇന്ദിരാ ബാലൻ, തങ്കച്ചൻ പന്തളം, കെ. ആർ. കിഷോർ, രമ പ്രസന്ന പിഷാരടി, ബി. എസ്. ഉണ്ണികൃഷ്ണൻ, ബിന്ദു സജീവ്, ടി.പി. വിനോദ്, നവീൻ എസ്., ടോമി ആലുങ്കൽ എന്നിവർ പ്രസംഗിച്ചു.

രജനി നാരായണൻ, ഡോ. എൻ., മഞ്ജുഷ, മണി ചാവക്കാട് എന്നിവർ കവിതകൾ അവതരിപ്പിച്ചു.

അർച്ചനാ സുനിൽ നന്ദി അറിയിച്ചു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിദ്വേഷ പ്രസംഗ കേസ്; തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഇടക്കാല സംരക്ഷണം ജനുവരി 29 വരെ നീട്ടി

കൊല്‍ക്കത്ത: വിദ്വേഷ പ്രസംഗ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ...

അബ്‌ദുറഹ്മാൻ ഹാജി; പുഞ്ചിരിയേന്തി പ്രതിസന്ധികളെ കീഴ്‌പ്പെടുത്തിയ അപൂർവ്വ വ്യക്തിപ്രഭാവം- അഡ്വ. പി. ഉസ്മാൻ

ബെംഗളൂരു: പ്രതിസന്ധികളെ പുഞ്ചിരി കൊണ്ട് അനായാസം മറിക്കാൻ കഴിയുന്ന ശാന്ത സ്വഭാവമുള്ള...

കണ്ണൂരില്‍ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിനുനേരെ ആക്രമണം

കണ്ണൂര്‍: മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം....

കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ...

‘അസാധാരണ ധൈര്യം’; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്‌ഛാറിനെ പ്രശംസിച്ച്‌ നെതന്യാഹു

ടെല്‍ അവീവ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ്...

ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചിട്ട് ക്രൂരത, സ്‌കൂട്ടറില്‍ 3 തവണ ഇടിച്ചു; സ്വകാര്യ ബസ് തടഞ്ഞ് യുവതി

കൊച്ചി: ഇടപ്പള്ളിയില്‍ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരാതി. ഹോണ്‍ മുഴക്കി കടന്നുപോകാൻ...

റെയില്‍വേയില്‍ തൊഴിലവസരം; 1,688 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഡല്‍ഹി: റെയില്‍വേ റിക്രൂട്‌മെന്റ് ബോർഡ് (ആർആ‌ർബി) വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു....

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപയും...

Related Articles

Popular Categories