സന്ദീപ് വാര്യരുടെ റോഡ് ഷോയില്‍ അക്രമം; 180 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കാസറഗോഡ്: തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സന്ദീപ് വാര്യരുടെ റോഡ് ഷോയുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ 180 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പടന്ന കടപ്പുറത്തുണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട നൂറ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും എണ്‍പത് സിപിഎം പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് നടപടി. ക്രമസമാധാന നില ഉറപ്പാക്കാന്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

സന്ദീപ് വാര്യരുടെ പര്യടനം പടന്ന കടപ്പുറത്ത് എത്തിയപ്പോള്‍ വാഹനങ്ങള്‍ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. റോഡ് തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അത് കല്ലേറിലേക്ക് മാറുകയും ചെയ്തു. സിപിഎം പടന്നക്കടപ്പുറം ലോക്കല്‍ കമ്മിറ്റി ഓഫീസായ പി.പി. ദാമോദരന്‍ സ്മാരക മന്ദിരം യുഡിഎഫ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു എന്ന് പരാതിയുണ്ട്.

സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജിലും നിരവധി പേര്‍ക്ക് പരുക്കേറ്റു. പി.വി. മധു, പി.കെ. കുഞ്ഞികൃഷ്ണന്‍, എ.വി. സുനിത തുടങ്ങി ആറോളം എല്‍ഡിഎഫ് പ്രവര്‍ത്തകരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് ലാത്തിവീശി. നിലവില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പടന്ന കടപ്പുറത്തും പരിസര പ്രദേശങ്ങളിലും വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. കണ്ടാലറിയാവുന്ന 180 പേര്‍ക്കെതിരെയാണ് നിലവില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

SUMMARY: Violence at Sandeep Warrier’s road show; Police register case against 180 people

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അഗസ്റ്റിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അഗസ്റ്റിന്...

സ്വർണ വിലയില്‍ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: സ്വർണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് രാവിലെ ഒരു പവൻ...

കാലത്തിന്റെ സ്പന്ദനമറിഞ്ഞ എം. ടി. സിനിമകൾ കാലാതീതം: ശാന്തകുമാർ എലപ്പുള്ളി

ബെംഗളൂരു: ചലച്ചിത്രശാഖയെ മാത്രമല്ല, സമൂഹത്തെ ഒന്നടങ്കം നിരന്തരം ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ശക്തമായ സാന്നിധ്യമായി...

ഏഷ്യൻ ഗെയിംസ് ആര്‍ച്ചറിയില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണ്ണം; ഫൈനലില്‍ ചൈനയെ തകര്‍ത്ത് വനിതാ ടീം

നഗോയ: ഏഷ്യൻ ഗെയിംസ് ആർച്ചറി കോമ്പൗണ്ട് വനിതാ ടീം ഇനത്തില്‍ ചൈനയെ...

തടാകക്കരയിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ അഗര തടാകത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ ബാഗിനുള്ളിൽ നവജാത...

6 മാസത്തോളം വീഡിയോ കണ്ട ശേഷം ആസൂത്രണം; യൂട്യൂബറുടെ വീട്ടില്‍ മോഷണം നടത്തിയ 4 പേര്‍ അറസ്റ്റിൽ; 98 പവൻ കണ്ടെത്തി

ചെന്നൈ: സ്വർണവും പണവും പ്രദർശിപ്പിച്ച് വീഡിയോയിട്ടതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിലെ 118...

ഗാന്ധിജയന്തി അവധി; കേരളത്തിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: ഗാന്ധിജയന്തി അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ഒക്ടോബർ ഒന്നിന് ബെംഗളൂരുവില്‍ നിന്ന്...

ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. കൊച്ചി പനയപ്പിള്ളി...

Related Articles

Popular Categories