തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്? ഡിഎംകെ-എഐഡിഎംകെ സഖ്യനീക്കമെന്ന് റിപ്പോര്‍ട്ടുകള്‍

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്. വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരിക്കാൻ ശ്രമം നടത്തുന്നതിനിടെ ബദ്ധവൈരികളായ ഡിഎംകെയും, എഐഎഡിഎംകെയും തമ്മിൽ സഖ്യം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി അഭ്യൂഹങ്ങള്‍. ഇരു പാർട്ടികളുടേയും നേതാക്കൾ ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തിയതായാണ് വിവരം.  വിജയ് ഇന്ന് രാവിലെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം. നിയമസഭയിൽ ഭൂരിപക്ഷം നേടുവാനുള്ള അംഗബലം തങ്ങൾക്കുള്ളതായി ഇരു പാർട്ടികളും തമിഴ്‌നാട് ഗവർണർ രാജേന്ദ്ര അർലേക്കറിനെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

എം കെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെയും എടപ്പാടി പളനിസ്വാമി നയിക്കുന്ന എഐഎഡിഎംകെയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് നേതാക്കള്‍ തന്നെ സ്ഥിരീകരിച്ചു. അതേസമയം ടിവികെയെ പിന്തുണയ്ക്കില്ലെന്ന് ഇരു പാര്‍ട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് തമിഴ്‌നാട്ടിൽ രാഷ്ട്രീയ കരുനീക്കങ്ങൾ സജീവമായത്. ടിവികെ 108 സീറ്റുകൾ നേടിയാണ് തിരഞ്ഞെടുപ്പ് അരങ്ങേറ്റത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായയത്. എന്നാല്‍ ടിവികെയ്ക്ക് ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകളിൽ എത്താൻ 10 സീറ്റുകൾ കൂടി വേണമായിരുന്നു. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ഭൂരിപക്ഷം തികയ്ക്കാൻ 6 സീറ്റുകളുടെ കുറവ് കൂടി ഇപ്പോഴുണ്ട്. ഇതിനെ തുടർന്ന് ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കുവാനുള്ള അനുമതി ഗവർണർ നിഷേധിച്ചിരുന്നു.

ഡിഎംകെ തെരഞ്ഞെടുപ്പിൽ നേടിയത് 59 സീറ്റുകൾ മാത്രമാണ്. സഖ്യ ചർച്ചകൾ വിജയിക്കുകയാണെങ്കിൽ എഐഎഡിഎംകെയുടെ 47 സീറ്റുകൾ കൂട്ടിയാലും അംഗബലം 106ൽ ഒതുങ്ങും. ഭൂരിപക്ഷത്തിന് 12 സീറ്റുകളുടെ കുറവ് വരുന്ന സാഹചര്യത്തിൽ വിസികെ, പിഎംകെ, സിപിഐ, സിപിഐഎം, മുസ്ലീം ലീഗ് എന്നീ ചെറിയ പാർട്ടികൾ കൂടി പിന്തുണ ഉറപ്പാക്കിയാലേ സഖ്യത്തിന് 118 സീറ്റുകൾ തികയ്ക്കാനാകൂ.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും മഴ ലഭിച്ചേക്കും

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബെംഗളൂരു–മുംബൈ റൂട്ടിൽ; സമയക്രമം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ മാസം...

തിരുവല്ലയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. തിരുവല്ല നിരണത്താണ് സംഭവം. നിരണം...

കായികതാരങ്ങൾക്ക് അവസരം; സിആർപിഎഫിൽ 521 കോൺസ്റ്റബിൾ

ന്യൂഡല്‍ഹി: സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌പോർട്‌സ് ക്വാട്ട വഴി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട റാന്നി, നെല്ലിക്കാമൺ സ്വദേശിനി ഏലിയമ്മ വർഗീസ് (അമ്മിണി-81) ബെംഗളൂരുവില്‍...

സി.എന്‍.ജി വില കുതിച്ചുയരുന്നു

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വർധനവില്‍നിന്ന് ആശ്വാസം തേടി സി.എൻ.ജിയെ ആശ്രയിച്ചവർക്ക്...

വനിതകൾക്ക് സൗജന്യ ബസ് യാത്ര: തമിഴ്നാട്ടിൽ പദ്ധതി വിപുലീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി...

ഏഷ്യൻ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി...

Related Articles

Popular Categories