മലയാളം മിഷൻ വാർഷികയോഗം 31-ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ വാർഷിക പൊതുയോഗം മേയ് 31-ന് വൈകീട്ട് 3.30-ന് എം.ജി. റോഡ് ചർച്ച് സ്ട്രീറ്റിലെ സമാഗതയിൽ നടക്കും.

മിഷൻ ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ. സെന്റർ കോഡിനേറ്റർമാർ, രക്ഷിതാക്കൾ, കർണാടക യിലെ വിവിധ മലയാളി സംഘടനാഭാരവാഹികൾ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മതരംഗങ്ങളിൽ നേതൃനിരയിലുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്നവർക്കും പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്കും പങ്കെടുക്കാമെന്ന് ചാപ്റ്റർ പ്രസിഡൻ്റ് കെ. ദാമോദരൻ, സെക്രട്ടറി ഹിതാ വേണുഗോപാലൻ, കൺവീനർ ടോമി ജെ. ആലുങ്കൽ എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here