തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്; വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്. സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് നാളെ രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും എന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം. കോൺഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ, മുസ്‌ലിം ലീഗ്, എഎംഎംകെ പാർട്ടുകളുടെ പിന്തുണ ലഭിച്ചതോടെ ടിവികെയ്ക്ക് ഭരണത്തിലെത്താൻവേണ്ട കേവല ഭൂരിപക്ഷമായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ശനിയാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാല്‍ വിജയ്‌യെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിട്ടില്ലെന്നാണ് ഗവർണർ ആർ.വി. ആർലേക്കറുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

ആകെ 234 സീറ്റുകളുള്ള നിയമസഭയിൽ ഭരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ, വിജയ്ക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നാണ് ഗവർണറുടെ ഓഫീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഗവർണർ വിജയ്‌യെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചിട്ടില്ലെന്നും ശനിയാഴ്ച നടക്കേണ്ടിയിരുന്ന ചടങ്ങുകൾ മാറ്റിവച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ എന്നിവരുമായി സഖ്യ ചർച്ചകൾ നടന്നെങ്കിലും ഭൂരിപക്ഷം തികയ്ക്കാൻ ആവശ്യമായ പിന്തുണ കത്തുകൾ ഹാജരാക്കാൻ ടിവികെയ്ക്ക് സാധിച്ചിട്ടില്ല. പിന്തുണയ്ക്കുന്ന എല്ലാ എംഎൽഎമാരുടെയും കത്തുകൾ ഹാജരാക്കണമെന്ന് ഗവർണർ കർശന നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ഭൂരിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ കുറവുള്ളതിനാൽ തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത് വിജയ്ക്ക് പിന്തുണ അറിയിച്ചിരുന്ന വിസികെ, ഗവർണർക്ക് നൽകാനുള്ള പിന്തുണക്കത്ത് നൽകിയില്ല. ഇതോ‌ടെ വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല. വിസികെയ്ക്ക് മേൽ ഡിഎംകെയുടെ സമ്മർദം ഉണ്ടെന്നാണ് സൂചന. ഇതിനിടെ വിസികെ അധ്യക്ഷൻ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.
SUMMARY: Another twist in Tamil Nadu; Vijay unable to prove majority, oath-taking uncertain

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മനോഹര കാഴ്ചയൊരുക്കി ‘അതിമനോഹരം’; തരുൺ മൂർത്തി- മോഹൻലാൽ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു

കൊച്ചി:  തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍...

എറണാകുളത്ത് വ്യാജരേഖകളുമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ സ്വ​കാ​ര്യ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന...

സി.എം.ആര്‍.എല്‍ – എക്സാലോജിക് കേസില്‍ വീണയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച്‌ ഇഡി; വീണ്ടും ഹാജരാകാൻ സമൻസ് നല്‍കി

കൊച്ചി: സി.എം.ആര്‍.എല്‍ - എക്സാലോജിക് കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...

ബെംഗളൂരു വിമാനത്താവളത്തിലെ യൂസർ ഡെവലപ്‌മെന്റ് ഫീസ് നിരക്ക് കുറച്ചേക്കും

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന യൂസർ...

അപേക്ഷാ ഫീസ് 2500 രൂപ, തത്കാലിന് 5000 രൂപ; പാസ്‌പോർട്ട് നിരക്കുകൾ കുത്തനെ കൂട്ടി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: രാജ്യത്തെ പാസ്പോര്‍ട്ട് സേവനങ്ങളുടെ ഫീസ് നിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം...

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം...

അയോധ്യ ക്ഷേത്രഫണ്ട് വെട്ടിപ്പിൽ എട്ടുപേർക്കെതിരേ കേസെടുത്ത് യുപി പോലീസ് 

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പി​ൽ എട്ടുപേർക്കെതിരേ കേ​സെ​ടു​ത്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്....

കെഎസ്‌ആര്‍ടിസി ഹൈഡ്രജൻ യുഗത്തിലേക്ക്; ബസുകള്‍ ഉടൻ എത്തുമെന്ന് മന്ത്രി സി.പി.ജോണ്‍

തിരുവനന്തപുരം: ഡി.എം.ആർ.സി ‌ഡല്‍ഹിയില്‍ ആരംഭിച്ച ഹൈഡ്രജൻ ബസ് സർവീസ് കേരളത്തിലേക്കും എത്തിക്കുമെന്ന്...

Related Articles

Popular Categories