മലങ്കര ടൂറിസം പദ്ധതി; മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസില്‍ പരാതി

ഇടുക്കി: മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസില്‍ പരാതി. 112 കോടി രൂപയുടെ പദ്ധതിയുടെ ടെൻഡർ നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. 30 വർഷത്തേക്ക് ജലാശയം സ്വകാര്യ ഏജൻസിക്ക് പാട്ടത്തിന് നല്‍കിയെന്നും പദ്ധതി ലാഭത്തിന്‍റെ 3.5 ശതമാനം മാത്രം സർക്കാരിന് ലഭിക്കുന്ന രീതിയിലാണ് പാട്ടകരാറെന്നും പരാതിയില്‍ പറയുന്നു.

തൊടുപുഴയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ബേബി ജോസഫ് ആണ് പരാതി നല്‍കിയത്. ടെൻഡർ വിളിച്ചതിന് ശേഷം രൂപീകരിച്ച ഒരു ‘കടലാസ് കമ്പനി’ക്കാണ് കരാർ നല്‍കിയതതെന്നും ഈ കമ്പനി മാത്രമാണ് ടെൻഡറില്‍ പങ്കെടുത്തതെങ്കിലും റീ-ടെൻഡർ വിളിക്കാൻ സർക്കാർ തയ്യാറായില്ലെന്നും ആരോപണമുണ്ട്.സംസ്ഥാനത്തെ മറ്റ് പല ജലാശയ ടൂറിസം പദ്ധതികളുടെയും കരാർ ഇതേ കമ്പനിക്ക് തന്നെയാണ് നല്‍കിയിട്ടുള്ളതെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഈ വിഷയം ചർച്ചയായിരുന്നുവെങ്കിലും ഇപ്പോള്‍ വിജിലൻസ് പരാതി ലഭിച്ചതോടെ അന്വേഷണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് രാജിവെച്ച ജയകൃഷ്ണൻ പുതിയേടത്തും മുമ്പ് ഈ വിഷയത്തില്‍ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു

SUMMARY: Malankara tourism project; Complaint filed with Vigilance against former minister Roshi Augustine

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

ഏഷ്യൻ ഗെയിംസില്‍ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം...

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗറിൽ വെച്ച്...

ചാലക്കുടിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച്‌ പൂര്‍ണമായി കത്തിനശിച്ചു

ചാലക്കുടി: ദേശീയപാതയില്‍ ചാലക്കുടി പോട്ട പനമ്പിള്ളി ജംഗ്ഷനില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌...

സൗദിയില്‍ മയക്കുമരുന്ന് കേസില്‍ മലയാളിക്ക് വധശിക്ഷ

സൗദി: മയക്കുമരുന്ന് കടത്ത് കേസില്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ...

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി...

ഏഷ്യന്‍ ഗെയിംസ്; സ്‌ക്വാഷില്‍ ഇന്ത്യക്കായി വെള്ളി നേടി അഭയ് സിങ്

നഗോയ: ഏഷ്യൻ ഗെയിംസ് 2026-ല്‍ ഇന്ത്യക്ക് വേണ്ടി സ്ക്വാഷില്‍ വെള്ളി മെഡല്‍...

നേപ്പാളില്‍ ദുരിതംവിതച്ച്‌ വീണ്ടും ഹിമപാതം; 10 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഹിമപാതം. മനാങ് ജില്ലയിലുള്ള നർ ഫു മേഖലയിലെ...

Related Articles

Popular Categories