ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്‌ആര്‍ടിസിയില്‍ സൗജന്യ യാത്ര; ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം പൂര്‍ത്തിയായി. യുഡിഎഫ് തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ഉള്‍പ്പെടുത്തിയ അഞ്ച് ഇന്ദിരാ ഗ്യാരന്റിയില്‍ രണ്ടെണ്ണം ഉടന്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. കെഎസ്‌ആര്‍ടിസില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും എന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങള്‍ക്കുവേണ്ടി പ്രത്യേകം വകുപ്പ് രൂപീകരിക്കുന്നത് എന്നും മാതൃകാപരമായി ഇത് നടപ്പിലാക്കും എന്നും സതീശന്‍ പറഞ്ഞു. ആശമാരുടെ വേതനം 3000 രൂപ കൂട്ടിയെന്നും ആശമാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. സമരം അവസാനിപ്പിക്കുന്നതിന് മുമ്പും അവസാനിപ്പിക്കുന്ന ദിവസവും ആശ വര്‍ക്കര്‍മാരുടെ സമരപ്പന്തലില്‍ പോയ ആളാണ് താനെന്നും ആദ്യത്തെ കാബിനറ്റില്‍ അവര്‍ക്കുള്ള സഹായങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങും എന്ന് അവര്‍ക്ക് വാക്കുകൊടുത്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ 9000 രൂപയുള്ള വേതനം 12000 രൂപയായി ഉയര്‍ത്തും. അംഗനവാടി ജീവനക്കാരുടെ വേതനം 10000 രൂപ വര്‍ധിപ്പിക്കും. പാചകത്തൊഴിലാളികളുടെ വേതനവും പ്രീപ്രൈമറി ടീച്ചര്‍മാരുടെ വേതവും 1000 രൂപ വര്‍ധിപ്പിക്കും എന്നും വി ഡി സതീശന്‍ പ്രഖ്യാപിച്ചു. നവകേരള സദസിനിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചവരെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്താനും ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമസഭയിലെ മുതിര്‍ന്ന അംഗമായ ജി സുധാകരനെ പ്രോടേം സ്പീക്കറായി നിയമിച്ചു.

ആദ്യ നിയമസഭാ സമ്മേളനം മേയ് 21 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടും എന്നും മുഖ്യമന്ത്രി പറഞ്ഞു. 21 മുതല്‍ നിയമസഭ സമ്മേളനം ആരംഭിക്കും. 21 നായിരിക്കും എംഎല്‍എമാരുടെ സത്യപ്രതിജ്ഞ. മേയ് 29 നായിരിക്കും നയപ്രഖ്യാപനം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറായി ടി അസഫലിയെ നിയമിച്ചു. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച്‌ ധവളപത്രം പുറത്തിറക്കും.

SUMMARY: Free travel for women on KSRTC from June 15; decision taken in first cabinet meeting

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: പരുക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്...

പശ്ചിമേഷ്യൻ സംഘർഷം; കൊച്ചിയിൽനിന്നുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചി: പശ്ചിമേഷ്യയിലെ പ്രതിസന്ധിയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള 10 വിമാന സർവീസുകൾ...

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ....

ബെംഗളൂരുവിൽ കുടിവെള്ള ദുരുപയോഗം; 721 നിയമലംഘനങ്ങൾ കണ്ടെത്തി, 36.05 ലക്ഷം പിഴ

ബെംഗളൂരു: നഗരത്തിൽ കുടിവെള്ളം അനധികൃതമായി ഉപയോഗിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തടയുന്നതിനായി പരിശോധന...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: മുഖ്യമന്ത്രി നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും; എല്‍ഡിഎഫ് പിന്തുണക്കും

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട്...

ക്ഷേത്ര ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; മൂന്നുപേർ മരിച്ചു, പത്തിലധികം പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിൽ ദുർഗാദേവിയുടെ വിഗ്രഹവുമായി പോയ...

മൈസൂരു ദസറയ്ക്ക് തുടക്കമായി; 11 ദിവസം നീളുന്ന ആഘോഷങ്ങൾ, ജംബൂ സവാരി ഒക്ടോബർ 21ന്

ബെംഗളൂരു: കർണാടകയുടെ പൈതൃകവും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന മൈസൂരു ദസറയ്ക്ക് തുടക്കമായി....

പവർബാങ്കിൽ നിന്ന് തീ പടർന്നു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

ഹൈദരാബാദ് : ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ...

Related Articles

Popular Categories