ഹോട്ടൽ മുറിയിൽ വെടിയുണ്ടകൾ; പ്രവാസി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: അനധികൃതമായി വെടിയുണ്ടകൾ കൈവശം വച്ച പ്രവാസി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ആർ.ടി. നഗർ സ്വദേശിയായ അർമാൻ മുത്തഹാർ (34) ആണ് അറസ്റ്റിലായത്. ഏപ്രിൽ 28-നാണ് നഗരത്തിലെ ജയമഹൽ പാലസ് ഹോട്ടലിലെ അർമാൻ താമസിച്ചിരുന്ന മുറിയിൽനിന്ന് ഏഴ് വെടിയുണ്ടകൾ കണ്ടെത്തിയിരുന്നു. തുടര്‍ന്നു ഹോട്ടൽ മാനേജർ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ഏപ്രിൽ 27നു ഹോട്ടലിൽ എത്തിയ യുവാവ് 28നു ചെക്കൗട്ട് ചെയ്തു പോയി. പിന്നീടു യുവാവ് ഹോട്ടൽ ജീവനക്കാരനെ വിളിച്ചു താൻ മാഗസിനും വെടിയുണ്ടകളും മറന്നുവച്ചെന്നും സുരക്ഷിതമായി എടുത്തുവയ്ക്കാനും ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനകം എത്തി വാങ്ങാമെന്നും അറിയിച്ചു. എന്നാൽ, പിന്നീടിത് തിരിച്ചെടുക്കാൻ യുവാവ് ഹോട്ടലിലെത്തിയില്ല. തുടർന്ന് സംഭവത്തിൽ സംശയംതോന്നിയ ഹോട്ടൽ മാനേജർ പ്രകാശ് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ, വെടിയുണ്ടകൾ പ്രതി അനധികൃതമായി കൈവശം വെച്ചതായി കണ്ടെത്തി. യുഎസിൽ തന്റെ കൈവശം ലൈസൻസുള്ള തോക്കുകൾ ഉണ്ടെന്നും ഇന്ത്യയിലേക്കു വന്നപ്പോൾ അബദ്ധത്തിൽ വെടിയുണ്ടകൾ ലഗേജിൽ വച്ചതാണെന്നുമായിരുന്നു യുവാവിന്റെ വിശദീകരണം. എന്നാല്‍ അമേരിക്കയിലെ തോക്കിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നിയമപരമായ രേഖ ലഭിക്കാൻ പ്രതിയുടെ കുടുംബത്തിനെ ബന്ധപ്പെട്ടുവെങ്കിലും പോലീസിനു വ്യക്തത ലഭിച്ചിരുന്നില്ല. തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.
SUMMARY: Bullets in hotel room; A non-resident youth was arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories