കളി ആരവങ്ങള്‍ ഇനി ആനെക്കലില്‍; ബെംഗളൂരുവില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ശിലയിട്ടു

ബെംഗളൂരു: ബെംഗളൂരു ആനെക്കലില്‍ നിർമിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം  മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ആഭ്യന്തരമന്ത്രി ജി.പരമേശ്വര, ഭവനവകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ, കെഎച്ച്ബി ചെയർമാൻ ശിവലിംഗെഗൗഡ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നഗരത്തിൽ നിന്ന് 30 കിലോമീറ്റർ മാറി സൂര്യനഗറിൽ ‘കെഎച്ച്ബി സൂര്യ ക്രീഡ ഗ്രാമ’ എന്ന പേരിൽ കർണാടക ഹൗസിങ് ബോർഡ് (കെഎച്ച്ബി) ആണ് സ്റ്റേഡിയം നിർമിക്കുന്നത്. വലിയ സംഗീത പരിപാടികളും സംഘടിപ്പിക്കാൻ അനുയോജ്യമായ രീതിയിലാകും സ്റ്റേഡിയം നിർമിക്കുക.

രാജ്യത്തെ രണ്ടാമത്തെ വലിയ സ്റ്റേഡിയമായിരിക്കും ഇത്. ഗുജറാത്തിലെ നരേന്ദ്രമോദിസ്റ്റേഡിയമാണ് നിലവിൽ രാജ്യത്തെ വലിയ സ്റ്റേഡിയം. 943 കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്റ്റേഡിയത്തിൽ 80,000 പേർക്ക് ഇരിക്കാനുള്ള ശേഷിയുണ്ടാകും. നിർമാണത്തിനുള്ള ഫണ്ട് മുഴുവൻ വഹിക്കുന്നത് ഹൗസിങ് ബോർഡാണ്. സർക്കാർ സാമ്പത്തിക സഹായമില്ലാതെയാണ് നിർമാണം. ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറമേ ഇൻഡോർ, ഔട്ട് ഡോർ സ്പോർട്സ് ഗ്രൗണ്ടുകൾ, 3000 സീറ്റുള്ള കൺവൻഷൻ സെന്റർ, നീന്തൽക്കുളങ്ങൾ തുടങ്ങിയവ രണ്ടാംഘട്ടത്തിൽ നിർമിക്കും.

ബെംഗളൂരുവിൽ നിലവിൽ അന്താരാഷ്ട്ര സ്റ്റേഡിയം ഇല്ലെന്ന കുറവ് പുതിയ സ്റ്റേഡിയം പരിഹരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ കഴിഞ്ഞ വർഷം ദുരന്തമുണ്ടായപ്പോൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സ്റ്റേഡിയം നിർമിക്കേണ്ടതിന്റെ ആവശ്യകത തനിക്ക് ബോധ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 2025 ജൂൺ നാലിന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐ.പി.എൽ. കിരീടനേട്ടത്തിന്റെ ആഘോഷത്തിനിടക്കാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ 11 ക്രിക്കറ്റ് ആരാധകർ ഉന്തിലും തള്ളിലും പെട്ട് മരിച്ച ദുരന്തമുണ്ടായത്.

ആനേക്കലിൽ അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കുന്നതോടെ മേഖലയിലെ ടൂറിസം സാധ്യതകൾ വികസിക്കുമെന്നും തൊഴിലവസരങ്ങള്‍ കൂടുമെന്നും സമീപഗ്രാമങ്ങൾ സാമ്പത്തികമായി അഭിവൃദ്ധിപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രദേശത്ത് ടൗൺഷിപ് വികസനത്തിന്റെ ഭാഗമായി സൂര്യ ഷൈൻ, സൂര്യ ഡിവൈൻ എന്നീ റസിഡൻഷ്യൽ പദ്ധതികളുടെ ശിലാസ്ഥാപനവും നടത്തി.
SUMMARY: The excitement of the game is now in the air; Foundation stone laid for the international cricket stadium in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories