വീണാ വിജയൻ ഉള്‍പ്പെട്ട സിഎംആര്‍എല്‍ കേസ്: ഇഡി അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡിന് തിരിച്ചടി. കമ്പനിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി സി.എം.ആർ.എല്ലും ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജികള്‍ കേരള ഹൈക്കോടതി തള്ളി. ഇതോടെ ഇ.ഡി അന്വേഷണത്തിന്മേല്‍ നേരത്തെയുണ്ടായിരുന്ന സ്റ്റേ നീങ്ങി.

വരും ദിവസങ്ങളില്‍ സി.എം.ആർ.എല്‍ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നില്‍ ഹാജരാകേണ്ടി വരും. വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്‌സലോജിക് എന്ന സ്ഥാപനത്തിന് സിഎംആർഎല്‍ വൻതുക നിയമവിരുദ്ധമായി നല്‍കിയെന്നതാണ് പ്രധാന ആരോപണം. ഈ ആരോപണങ്ങളില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച നിരവധി ഹർജികള്‍ വിജിലൻസ് കോടതികളും പിന്നീട് ഹൈക്കോടതിയും തള്ളിയിട്ടുണ്ട്.

എന്നാല്‍ ഇഡിയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കേന്ദ്ര ഏജൻസിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി തങ്ങള്‍ക്കെതിരെ ആരംഭിച്ച നടപടികള്‍ റദ്ദാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. സിഎംആർഎല്ലും നാല് ഉദ്യോഗസ്ഥരുമാണ് ഹർജികള്‍ ഫയല്‍ ചെയ്തിരുന്നത്.

SUMMARY: CMRL case involving Veena Vijayan: High Court rejects plea to quash ED investigation

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാസപ്പടി കേസില്‍ പിണറായി വിജയന് തിരിച്ചടി; അപ്പീലിന് ഹൈക്കോടതി അനുമതിയില്ല

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പിണറായി വിജയനും പി...

ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസിലെ തടവ് ശിക്ഷ മരവിപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക്...

രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു. എംഎല്‍എ ഓഫീസുമായി...

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ; കവച ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു

ബെംഗളൂരു: കർണാടകയിലെ 108 ആരോഗ്യ കവച ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല...

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ ബിജെപി...

ആലപ്പുഴയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 14 പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14...

എസ്‌ഐആറിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം...

മാസപ്പടി കേസ്; പിണറായിക്കും റിയാസിനുമെതിരെ ഇഡി കേസെടുത്തു

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും...

Related Articles

Popular Categories