ഷുഹൈബ് വധക്കേസ്; പ്രതിഭാഗത്തിന് തിരിച്ചടി, വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി തള്ളി

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി കോടതി. കേസിന്റെ വിചാരണ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി മൂന്നില്‍ നിന്ന് മാറ്റി മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളി.

കേസില്‍ സെഷന്‍സ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. പിന്നീട് ഹൈക്കോടതിയാണ് പ്രതികളുടെ ജാമ്യം പുനഃസ്ഥാപിച്ചത്. തുടര്‍ന്ന് പ്രതികള്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന വിചാരണ, മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. വിചാരണ കോടതി പ്രോസിക്യൂഷന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നാണ് പ്രതികള്‍ ആരോപിച്ചിരുന്നത്. കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.

2018 ഫെബ്രുവരി 12നാണ് ഷുഹൈബിനെ സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളാണ് കേസിലുള്ളത്. ഷുഹൈബ് വധക്കേസിന്റെ വിചാരണാ നടപടികള്‍ നിലവില്‍ പ്രാരംഭ ഘട്ടത്തിലാണ്. കേസിലെ ഒന്നാം സാക്ഷിയുടെ വിസ്താരം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്.

SUMMARY: Shuhaib murder case: Setback for the defense, petition to change trial court rejected

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സാമ്പത്തിക തട്ടിപ്പ് ആരോപണം : മുൻ എംഎൽഎ പ്രമോദ് നാരായണനെതിരെ കേസെടുത്തു

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ റാന്നി മുൻ എം എൽ എ...

കെഎൻഎസ്എസ് അരീക്കര കരയോഗം ഓണാഘോഷവും കുടുംബ സംഗമവും

ബെംഗളൂരു: കെഎൻഎസ്എസ് അരീക്കര കരയോഗത്തിൻ്റ ഓണാഘോഷവും കുടുംബ സംഗമവും ഹുളിമാവു സരസ്വതിപുരത്തിലുള്ള...

ബാംഗ്ലൂർ കേരള സമാജത്തിന് 7.69 കോടിയുടെ ബഡ്ജറ്റ്

ബെംഗളൂരു: കേരളസമാജം വര്‍ഷിക പൊതുയോഗം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു....

വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം; 19കാരന്റെ അവയവങ്ങൾ ദാനം ചെയ്ത് മാതാപിതാക്കൾ

ബെംഗളൂരു: വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച 19കാരന്റെ അവയവങ്ങൾ ദാനം ചെയ്ത്...

കർണാടകയിൽ സെപ്റ്റംബർ 24 വരെ മഴ തുടരും; 16 ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: വരും ദിവസങ്ങളിൽ കർണാടകയിലുടനീളം വ്യാപകമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

തിരുവനന്തപുരം: ​പ്രമുഖ ആശുപത്രികളുടെ ഒ.പി അപ്പോയിന്റ്മെന്റുകൾക്കായും കോൺടാക്റ്റ് വിവരങ്ങൾക്കുമായി ഗൂഗിളിൽ തിരയുന്നവരെ...

സംസ്ഥാനത്ത് മഴ കനക്കുന്നു; കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക്...

മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ; ഒരാൾ മരിച്ചു, മൂന്നു പേരെ കാണാനില്ല

മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടം ടി കെ കോളനിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ക്ക്...

Related Articles

Popular Categories