വീണ്ടും പ്രണയപ്പക; മംഗളൂരുവില്‍ ബസ് കാത്തുനിന്ന യുവതിയെ ബന്ധുവായ യുവാവ് വെട്ടിക്കൊന്നു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാളിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 21-കാരിയെ ബന്ധുവായ യുവാവ് വെട്ടിക്കൊന്നു. ബി.സി. റോഡ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ബണ്ട്വാളിലെ ഉലി ഗ്രാമത്തിലെ ലാവണ്യ ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ ചേതൻ ആണ് വെട്ടിക്കൊലപ്പെടുത്തിയത്.

കല്ലഡ്കയിലെ ഒരു സ്വകാര്യ നഴ്‌സിംഗ് ഹോമിൽ ജോലി ചെയ്തിരുന്ന ലാവണ്യ ബസ് കാത്തുനിൽക്കുന്നതിനിടെ പ്രതി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ലാവണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പോലീസ് സൂപ്രണ്ട് അരുൺ കെ ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ചു. പ്രതി ചേതൻ ആണെന്നും ഇയാൾ യുവതിയുടെ അകന്ന ബന്ധുവാണെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ആക്രമണത്തിന് പിന്നിലെന്നും സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിലെയും സമീപ സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
SUMMARY: Another love affair; Woman hacked to death while waiting for bus in Mangaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലുലു ഡെയ്‌ലി ജെ.പി. നഗറിൽ പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: ലുലു ഗ്രൂപ്പ് ഇന്ത്യയുടെ ഏറ്റവും പുതിയ ലുലു ഡെയ്‌ലി സ്റ്റോർ...

തീവ്രവാദ ബന്ധമെന്ന സംശയം; കലബുറഗിയിൽ ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: ഭീകരസംഘടനയുമായി സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധം പുലർത്തിയെന്ന സംശയത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ...

ബെംഗളൂരു നൈസ് റോഡിൽ രാസവസ്‌തുക്കളുമായി പോയ ടാങ്കറിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരു നൈസ് റോഡിൽ രാസവസ്‌തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറിക്ക് തീപിടിച്ചു....

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 25 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഒക്ടോബർ 25 ന്...

കുഴിയിൽ വീണ് നിയന്ത്രണം വിട്ട കാർ ബസിലിടിച്ചു; മഹാരാഷ്ട്രയിൽ കുട്ടിയുൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പണ്ഡിഭർ-ഖാംഗോൺ...

പ്രകാശനം

ചെറുകഥ കല ജി. കെ "ഒന്നും വെറുതെ ആവില്ല" ഒരിക്കൽ ഒരു ഫേസ്ബുക്ക് സുഹൃത്ത്...

‘നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവൻ, ആ കുടുംബങ്ങളെ സഹായിക്കും’: പ്രതികരണവുമായി നൂഹ സജീവ്

കൊച്ചി: നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍...

ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വിൽപ്പന: ലൈസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാനുള്ള നീക്കം വിവാദമായതോടെ ഇടപെട്ട് മുഖ്യമന്ത്രി...

Related Articles

Popular Categories