മലയാളം മിഷൻ പ്രവർത്തനങ്ങൾ വിപുലീകരിക്കും

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. ബെംഗളൂരുവിന് പുറമേ കർണാടകയുടെ മറ്റു ജില്ലകളിൽ അടക്കം മലയാളി സംഘടനകളുടെ സഹകരണത്തോടെ പുതിയ പഠന ക്ലാസുകൾ ആരംഭിക്കാനും നിലവിലെ പഠനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു.

എം.ജി റോഡ് ചർച്ച് സ്ട്രീറ്റിലെ സമാഗതയിൽ നടന്ന യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ് കെ ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൺവീനർ ടോമി ജെ ആലുങ്കൽ ആമുഖപ്രഭാഷണം നടത്തി. ബെംഗളൂരു നോർക്ക ഓഫീസറായി ചുമതലയേറ്റ എം.കെ ജയപ്രകാശിനെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി ഹിതാ വേണുഗോപാലൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അക്കാഡമിക് കോഡിനേറ്റർ മീര നാരായണൻ നിലവിലുള്ള ക്ലാസുകളെ കുറിച്ച് വിശദീകരിച്ചു. ചാപ്റ്റർ മുൻ കൺവീനറും കേന്ദ്ര അക്കാദമിക് കൗൺസിൽ അംഗവും എഴുത്തുകാരിയുമായ ബിലു പദ്മിനി നാരായണൻ, എം.കെ. ജയപ്രകാശ് എന്നിവർ സംസാരിച്ചു. അഡ്വക്കേറ്റ് ബുഷ്റ വളപ്പിൽ യോഗം നിയന്ത്രിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ മലബാർ മുസ്ലിം അസോസിയേഷൻ സെക്രട്ടറി പി എം അബ്ദുൽ ലത്തീഫ്, ചാപ്റ്റർ ഫിനാൻസ് കൺവീനർ ജിസോ ജോസ് , പ്രണവം ട്രസ്റ്റ് പ്രസിഡന്റ് ജയശ്രീ, കെഎൻഎസ്എസ് സാംസ്കാരിക വേദി ജോയിന്റ് കൺവീനർ നല്ലൂർ നാരായണൻ, ന്യൂസ് ബെംഗളൂരു എഡിറ്റർ ഉമേഷ് രാമൻ, യുണൈറ്റഡ് മലയാളി ഫെഡറേഷൻ ഓഫ് ബാംഗ്ലൂർ ജനറൽ സെക്രട്ടറി ജാഷിർ പൊന്ന്യം, നാരായണ പൊതുവാൾ, ആർ. സതീഷ് കുമാർ നെലമംഗല, ശൈലേഷ് കുമാർ, അനീസ് സിസിഒ, റിജു, ചാക്കോ പി. ഒ, ഷാജി അക്കിത്തടം എന്നിവർ സംസാരിച്ചു. വിവിധ സംഘടന പ്രതിനിധികൾ, പഠന കേന്ദ്രങ്ങളിലെ അധ്യാപകർ, മേഖല കോഡിനേറ്റർമാർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ചാപ്റ്റർ വൈസ് പ്രസിഡന്റ് ഷാഹിന ലത്തീഫ് നന്ദി പറഞ്ഞു.

ബെംഗളൂരുവിനകത്തും പുറത്തുമുള്ള മലയാളി സംഘടനകൾക്കും വ്യക്തികൾക്കും ചുരുങ്ങിയത് 10-15 കുട്ടികളെ ചേർത്ത് കൊണ്ട് പുതിയ മലയാളം മിഷൻ പഠനകേന്ദ്രങ്ങൾ തുടങ്ങാവുന്നതാണ്. ക്ലാസുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും, മലയാളം മിഷന്റെ മറ്റു പ്രവർത്തങ്ങളിൽ സഹകരിക്കുന്നതിനും  താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്: 9739200919

SUMMARY: General Council Meeting of the Malayalam Mission Karnataka Chapter

Hot this week

വീണ്ടും യുദ്ധകാഹളം; ലെബനാനിലെ ഇസ്രയേൽ ആക്രമണത്തെ തുടര്‍ന്നു യു.എസുമായുള്ള സമാധാന ചർച്ചകൾ നിർത്തിവെച്ച് ഇറാൻ

തെഹ്‌റാൻ: പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും ഇറാൻ നിർത്തിവെച്ചതായി...

പി​ണ​റാ​യി വി​ജ​യ​ന്‍റെ മൊ​ബൈ​ൽ ന​മ്പ​ർ ക​ട്ട് ചെ​യ്ത് പൊ​തു​ഭ​ര​ണവ​കു​പ്പ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന മൊബൈല്‍...

കര്‍ണാടക സംസ്ഥാന യുവജനോത്സവം ഓഗസ്റ്റ്‌ 8, 9 തിയ്യതികളില്‍

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി യുവജനോത്സവം സംഘടിപ്പിക്കുന്നു....

സ്കൂള്‍ തുറന്ന ആദ്യ ദിനം തന്നെ വൻ അപകടം; തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ. സ്കൂളിന്റെ ഓഫീസ് കെട്ടിടം തകര്‍ന്നുവീണു

തിരുവനന്തപുരം: രുവനന്തപുരം അട്ടക്കുളങ്ങര സെൻട്രല്‍ സ്കൂളിൻ്റെ കെട്ടിടം തകർന്നു വീണു. സ്കൂള്‍...

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ ബൈക്ക് കാറിലിടിച്ച്‌ അപകടം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു

കൊച്ചി: എറണാകുളം ചെങ്ങമനാട് ബൈക്ക് കാറിലിടിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്...

വൈദ്യുതി ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; ഈ മാസം സര്‍ചാര്‍ജ് ഈടാക്കാൻ കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം സർചാർജ് ഈടാക്കാൻ കെഎസ്‌ഇബി തീരുമാനിച്ചു. 5.48...

കണ്ണൂര്‍ സ്വദേശിയുടെ ഫോണ്‍ നമ്പര്‍ ചിത്രത്തില്‍ ഉപയോഗിച്ചു; ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂർ സ്വദേശിയുടെ ഫോണ്‍ നമ്പർ അനുമതിയില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ചതിന് 'ഓഫീസര്‍...

Related Articles

Popular Categories