തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയിൽ വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേഷ് ഒളിവിലാണ്. കുടുംബവഴക്കിനെ തുടർന്ന് മക്കളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. മൂത്ത മകളാണ് സംഭവം മണ്ണന്തല പോലീസ് സറ്റേഷനിൽ വിളിച്ച് അറിയിച്ചത്.
കൊലപാതകത്തിന് ശേഷം സുരേഷ് കാറില്‍ കയറി രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. നാലാഞ്ചിറയില്‍ നാലുമാസമായി വാടകയ്ക്ക് താമസിച്ചു വരികയാണ് ഹസീനയും കുടുംബവും. ഹസീനയും സുരേഷും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.വഴക്കുമായി ബന്ധപ്പെട്ട് ഹസീന ഇന്നലെയും പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. ഇതിനുശേഷമാണ് വീട്ടില്‍ വെച്ച് വഴക്കുണ്ടാകുകയും കൊലപ്പെടുത്തുകയുമായിരുന്നു. ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്. സംഭവത്തിൽ മണ്ണന്തല പോലീസ് അന്വേഷണം ആരംഭിച്ചു.
















