‘ലാപാജെരിയ’ പുസ്തക പരിചയവും ഒ.എൻ.വി സ്മൃതിയും

ബെംഗ​ളൂ​രു: എ​ഴു​ത്തു​കാ​രി​ ര​മാ പി​ഷാ​ര​ടി​യു​ടെ ‘ലാ​പാ​ജെ​രി​യ’ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​ത്തി​ന്റെ ച​ർ​ച്ച​യും, നാ​ട​കാ​വ​ത​ര​ണ​വും, ക​ഥാ​യാ​നം പ​രി​പാ​ടിയും ഇ​ന്ദി​രാ​ന​ഗ​ർ റോ​ട്ട​റി ഹാ​ളി​ൽ ന​ട​ന്നു. കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​ശ​സ്ത നി​രൂ​പ​ക ഡോ. ​മി​നി പ്ര​സാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

എ​ഴു​ത്തു​കാ​രാ​യ കെ. ​ക​വി​ത​യെ​യും വി.​ആ​ർ. ഹ​ർ​ഷ​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ലാ​പാ​ജെ​രി​യ ക​ഥാ​സ​മാ​ഹാ​ര​ത്തി​ലെ നാ​ല് ക​ഥ​ക​ൾ കോ​ർ​ത്തി​ണ​ക്കി അ​നി​ൽ തി​രു​മം​ഗ​ലം സം​വി​ധാ​നം ചെ​യ്ത് ലോ​ക് ഡൗ​ൺ ആ​ർ​ട്ട് വ​ർ​ക്സ് അ​വ​ത​രി​പ്പി​വ്വ ‘കോ​പ്പി​ഹ്യൂ എ​ന്ന നാ​ട​ക​ത്തി​ൽ ബി​ഷ്ണു, ക​ല്യാ​ണി മേ​നോ​ൻ, റെ​ജി മം​ഗ​ല​ത്ത്, റി​ത്വി​ക് സു​ജ​യ​ൻ, രേ​ത​ദ്വ​യ ശ​ശി​കു​മാ​ർ എ​ന്നി​വ​ർ വേ​ഷ​മി​ട്ടു.

റൈ​റ്റേ​ഴ്സ് ഫോ​റം ജോ​യി​ന്റ് സെ​ക്ര​ട്ട​റി അ​നീ​സ് സി.​സി.​ഒ അ​തി​ഥികളെ ​പ​രി​ച​യപ്പെടുത്തി. മ​ല​യാ​ളം മി​ഷ​ൻ കര്‍ണാടക ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് കെ. ​ദാ​മോ​ദ​ര​നും കെ.​ടി. ന​ന്ദ​കു​മാ​റൂം ക​വി​ത​ക​ൾ ആ​ല​പി​ച്ചു. കെ.​ആ​ർ. കി​ഷോ​ർ പു​സ്ത​ക​ച​ർ​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്ത. എ​ഴു​ത്തു​കാ​രാ​യ കെ.​ടി. ബ്രി​ജി, ന​വീ​ന്‍. എ​സ്, ഡോ. ​പ്രേം​രാ​ജ് കെ.​കെ എ​ന്നി​വ​ർ ക​ഥാ​സ്വാ​ദ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഡോ. ​എം.​എ​ൻ.​ആ​ർ നാ​യ​ർ, കെ.​എ​ൻ. ല​ത, ഒ. ​വി​ശ്വ​ന​ഥ്, ശ്രീ​ല​താ മ​ധു പ​യ്യ​ന്നൂ​ർ, മു​ഹ​മ്മ​ദ് കു​നി​ങ്ങാ​ട്, ജെ​സ്സി ജോ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു

മ​ല​യാ​ളം മി​ഷ​ൻ അക്കാദമിക് കോ ​ഓ​ഡി​നേ​റ്റര്‍ മീ​ര നാ​രാ​യ​ണ​ൻ ര​ച​യി​താ​വു​മാ​യു​ള്ള മ​റു​മൊ​ഴി​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്ര​ശ​സ്ത ക​വി​യും ജ്ഞാ​ന​പീ​ഠ​ജേ​താ​വു​മാ​യി​രു​ന്ന ഒ.​എ​ൻ.​വി കു​റു​പ്പി​ന് ജ​ന്മ​ദി​ന​സ്മൃ​തി​സ​മ​ർ​പ്പ​ണ​മാ​യി ബാം​ഗ്ലൂ​ർ ക​വി​ക്കൂ​ട്ടം അ​വ​ത​രി​പ്പി​ച്ച ക​വി​യ​ര​ങ്ങ് ഡോ. ​മി​നി പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​വി​ക​ളാ​യ ഡോ ​ടി.​പി. വി​നോ​ദ്, ഇ​ന്ദി​രാ​ബാ​ല​ൻ, ഡോ. ​കെ.​കെ സു​ധ, പ​ദ്മ​നാ​ഭ​ൻ, സി​ന കെ.​എ​സ്, ബി​ന്ദു പി. ​മേ​നോ​ൻ, വി​ന്നി ഗം​ഗാ​ധ​ര​ൻ, നീ​തു കു​റ്റി​മാ​ക്ക​ൽ, ര​മ പി​ഷാ​ര​ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ബെംഗ​ളൂ​രു​വി​ലെ സാ​ഹി​ത്യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. മ​ലാ​യാ​ളി റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റ് ഫോ​റം സെ​ക്ര​ട്ട​റിീ ശാ​ന്ത​കു​മാ​ർ സ്വാ​ഗ​ത​വും ര​മാ പി​ഷാ​ര​ടി ന​ന്ദി​യും പ​റ​ഞ്ഞു. സ​ഹി​തം, ലോ​ക് ഡൗ​ൺ ആ​ർ​ട്ട് വ​ർ​ക്സ്, ബാം​ഗ്ലൂ​ർ ക​വി​ക്കൂ​ട്ടം എ​ന്നീ കൂ​ട്ടാ​യ്മ​ക​ൾ സം​യു​ക്ത​മായാണ് പരിപാടി സംഘടിപ്പിച്ചത്.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യെലഹങ്കയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ, കെ.എസ്.ആർ.ടി.സി. സർവീസുകൾ ആരംഭിക്കണം: കേരളസമാജം കര്‍ണാടക

ബെംഗളൂരു: ദേവനഹള്ളി മുതൽ ഹെബ്ബാൾ വരെയുള്ള ബെംഗളൂരു വടക്കൻ മേഖലയിൽ താമസിക്കുന്ന...

ആക്രമണ സാധ്യത, കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇറാനില്‍ ആക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍...

ബെംഗളൂരുവിൽ പിതാവിനെ മകന്‍ ഇരുമ്പ് വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തി; നേപ്പാൾ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ...

യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രെയിനിൽ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ...

ഉത്തരഹള്ളി കേരളസമാജം ഭാരവാഹികള്‍

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം വാർഷിക  പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ലിജേഷ് ജോസ്...

ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി കോക്രോച്ച് പാർട്ടി പ്രതിനിധികൾ ചർച്ച നടത്തി

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലേർപ്പെട്ട കോക്രോച്ച് പാർട്ടി പ്രതിനിധികള്‍...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ക്ഷേത്ര പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ ക്ഷേത്ര പൂജാരി...

Related Articles

Popular Categories