ബെംഗളൂരു: ജീവകാരുണ്യ സേവനരംഗത്തെ കൂട്ടായ്മയായ കാരുണ്യ ബെംഗളൂരു വർഷങ്ങളായി നൽകിവരുന്ന പഠന സഹായത്തിന്റെ ഈ അധ്യയന വർഷത്തെ ആദ്യഘട്ട വിതരണം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഇന്ദിരാനഗറിലെ ജീവൻ ഭീമ നഗർ മെയിൻ റോഡിലുള്ള (മിറാന്‍ഡ സ്കൂളിന് എതിർവശത്തുള്ള) കാരുണ്യ അഡ്മിൻ ഹാളിൽ വെച്ച് നടക്കും. പൈ ഇന്റർനാഷണൽ ഇലക്ട്രോണിക്സ് ചെയർമാനും പൈ ഫൗണ്ടേഷൻ ട്രസ്റ്റിയുമായ രാജകുമാർ പൈ മുഖ്യാതിഥിയാകും. കാരുണ്യ ചെയർമാൻ എ ഗോപിനാഥ് അധ്യക്ഷത വഹിക്കും. വിവിധ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
SUMMARY: Karunya Bengaluru first phase of study aid distribution
കാരുണ്യ ബെംഗളൂരു ആദ്യഘട്ട പഠന സഹായ വിതരണം
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















