വയനാട്: വയനാട് കാട്ടാന ആക്രമണത്തില്‍ ഒരു മരണം. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവിനാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. സൂര്യനെല്ലി സ്വദേശിനി മാരിയമ്മാള്‍ (36) ആണ് മരിച്ചത്. മകനെ സ്‌കൂളില്‍ കൊണ്ടുവിടാൻ പോകുന്നതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മകനും പരുക്കേറ്റിരുന്നു. സ്കൂളില്‍ പോകാനായി വീട്ടില്‍ നിന്ന് മെയിൻ റോഡിലേക്ക് വരുന്നതിനിടെ മാരിയും മകനും കാട്ടാന കൂട്ടത്തിന് മുന്നില്‍ പെടുകയായിരുന്നു. ചിന്നക്കനാല്‍ മേഖലയിലാകെ കാട്ടാന ആക്രമണം രൂക്ഷമായി തുടരുകയാണ്.
SUMMARY: One more death in a wild elephant attack in Wayanad
















