പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ വീണ്ടും പാക് സൈനിക ക്രൂരത; 16 മരണം, നിരവധി പേർക്ക് പരുക്ക്

റാവലാകോട്ട്: പാക് അധിനിവേശ കശ്മീരിൽ ജനങ്ങൾക്കെതിരെ പാകിസ്ഥാൻ സൈന്യം നടത്തുന്ന അതിക്രമങ്ങൾ രൂക്ഷമാകുന്നു. റാവലാക്കോട്ടിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ ഒത്തുകൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാർക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ 16 പേർ കൊല്ലപ്പെട്ടു. 37 ഓളം പേർക്ക് ഗുരുതരമായി പരുക്കേറ്റു.

അരി, ഗോതമ്പ്, വൈദ്യുതി തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലവർദ്ധനയ്ക്കെതിരെയും അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കു വേണ്ടിയും സമാധാനപരമായി തുടങ്ങിയ പ്രക്ഷോഭം, സൈന്യം ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തതോടെ ചോരക്കളമായി മാറുകയായിരുന്നു. പാകിസ്ഥാന്റെ തുടർച്ചയായ അധിനിവേശത്തിനും ജനദ്രോഹ നയങ്ങൾക്കുമെതിരെ മുദ്രാവാക്യം വിളികളുമായി അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയിൽ ആളുകളാണ് റാവലകോട്ടിൽ ഒത്തുകൂടിയത്.

ചൊവ്വാഴ്ച പാക് അധീന കശ്മീരിൽ പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 30 പേർ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക നടപടിയിൽ നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി ജനങ്ങൾ വീണ്ടും തെരുവിലിറങ്ങിയത്. മേഖലയിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം വെടിവെപ്പുകളും മരണങ്ങളും പാക് അധിനിവേശ കശ്മീരിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമാക്കിയിരിക്കുകയാണ്. പട്ടിണിയും വിലക്കയറ്റവും മൂലം പൊറുതിമുട്ടിയ ജനങ്ങൾ തെരുവിലിറങ്ങുമ്പോൾ, അവരെ സംരക്ഷിക്കേണ്ട സൈന്യം തന്നെ അവർക്ക് നേരെ തോക്കെടുക്കുന്ന നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രദേശത്ത് അശാന്തി പടരുമ്പോൾ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്ഥാൻ ഭരണകൂടം തയാറാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
SUMMARY: Army brutality against protesters in Pakistan-occupied Kashmir again; 16 dead, many injured

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. ഞായറാഴ്ച്ചയായ ഇന്നലെ വില മാറ്റമില്ലാതെ...

വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ സംസ്ഥാനത്ത് വീണ്ടും മരണം. കോഴിക്കോട്...

കർണാടകയിൽ ബി.പി.എൽ കാർഡ് വരുമാന പരിധി മൂന്ന് ലക്ഷമാക്കാന്‍ നിര്‍ദേശം

ബെംഗളൂരു: ദാരിദ്ര്യരേഖക്ക് താഴെയുള്ള (ബിപിഎൽ) റേഷൻ കാർഡുകളുടെ വാർഷിക വരുമാന പരിധി...

കോന്നിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; വിദ്യാർഥികളുൾപ്പെടെ നിരവധി പേര്‍ക്ക് പരുക്ക്

പത്തനംതിട്ട: കോന്നി അട്ടച്ചാക്കലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. കോന്നിയിൽ...

ന്യൂനമര്‍ദം തീവ്രമായി, സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്,...

ഫ്ലിപ്കാർട്ട് ഭക്ഷണ വിതരണ രം​ഗത്തേക്കും; ഓൺലൈൻ ഭക്ഷണ വിതരണ മേഖലയിൽ ഇനി മത്സരം കടുക്കും

ബെംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തേക്ക് ചുവടുവെക്കാന്‍ ഒരുങ്ങി ഫ്‌ലിപ്കാര്‍ട്ട്. നിലവില്‍...

കർണാടകയിലെ 14 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ബെംഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കർണാടകയിലെ...

മഴ കുറഞ്ഞതോടെ ജലക്ഷാമം; ‘കാവേരി ഓൺ വീൽസ്’ സേവനത്തിന് ബെംഗളൂരുവിൽ റെക്കോർഡ് ഡിമാൻഡ്

ബെംഗളൂരു: ഇത്തവണത്തെ വരണ്ട വേനലും മഴയുടെ കുറവും മൂലം ബെംഗളൂരുവിൽ കാവേരി...

Related Articles

Popular Categories