വിജയ് നാളെ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തും

ബെംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ സി ജോസഫ് വിജയ് നാളെ പ്രശസ്‌തമായ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തും. കഴിഞ്ഞ മാസം മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ കൊല്ലൂർ സന്ദർശനമാണിത്. നിലവിൽ രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ വിവിധ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കുന്ന വിജയ്, അവിടെനിന്നും നേരിട്ടാണ് കർണാടകയിലേക്ക് എത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഉച്ച 12.30ന് പ്രത്യേക വിമാനത്തിൽ വിജയ് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. തുടർന്ന് റോഡ് മാർഗം കൊല്ലൂരിലേക്ക് പോയി ക്ഷേത്രം സന്ദർശിക്കും.

ക്ഷേത്രദർശനവും പ്രാർത്ഥനകളും പൂർത്തിയാക്കിയ ശേഷം റോഡ് മാർഗം മംഗളൂരുവിലേക്ക് മടങ്ങുകയും ഉച്ചകഴിഞ്ഞ് മൂന്നോടെ പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്ക് പോകുകയും ചെയ്യും.

മുഖ്യമന്ത്രി വിജയിയുടെ സന്ദർശനം പ്രമാണിച്ച് കർണാടക പൊലീസും തമിഴ്‌നാട് സിഐഡി സുരക്ഷാ വിഭാഗവും ചേർന്ന് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കൊല്ലൂരിലും യാത്രാമധ്യേയുള്ള പ്രധാന കവലകളിലും ഒരുക്കിയിട്ടുള്ളത്. വിഐപി സന്ദർശനം പരിഗണിച്ച് ക്ഷേത്ര പരിസരത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചിത്രീകരണത്തിനിടെ പരുക്ക്; നടൻ രാം ചരണ്‍ ആശുപത്രിയില്‍

കോയമ്പത്തൂർ: തെലുങ്ക് സൂപ്പർതാരം രാം ചരണിനെ കൈമുട്ടിന് ശസ്ത്രക്രിയയ്‌ക്കായി കോയമ്പത്തൂരിലെ ഗംഗ...

കെഎൻഎസ്എസ് സദാശിവനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് സദാശിവനഗർ കരയോഗത്തിന്റെ 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി താഴെ പറയുന്നവരെ...

നിതിൻ രാജിന്‍റെ മരണം; മുഖ്യപ്രതി ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

കണ്ണൂർ: നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതി പ്രൊഡക്ഷൻ വാറണ്ട്...

കലാകൈരളി ഭാരവാഹികള്‍

ബെംഗളൂരു: ബെംഗളൂരുവിലെ സഞ്ജയ് നഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടനയായ...

‘ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഓഡിറ്റില്‍ ഗുരുതര പോരായ്മ’; 43 വര്‍ഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ പരിശോധന നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ സാമ്പത്തിക ഓഡിറ്റില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതിയുടെ...

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; ജാൻമണിക്കെതിരെ ബിജെപി പരാതി നല്‍കി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ പരാമർശം നടത്തിയെന്നാരോപിച്ച്‌ പ്രശസ്ത...

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. ഞായറാഴ്ച്ചയായ ഇന്നലെ വില മാറ്റമില്ലാതെ...

വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ സംസ്ഥാനത്ത് വീണ്ടും മരണം. കോഴിക്കോട്...

Related Articles

Popular Categories