തൃശൂരിലും ഷിഗെല്ല; രോ​ഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾക്ക്

വടക്കാഞ്ചേരി: തൃശൂര്‍ ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ആഴ്ച തമിഴ്നാട്ടിൽ യാത്ര പോയി വന്നതിനു ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. നാല് വയസ്സുള്ള പെൺകുട്ടിക്കും ഏഴ് വയസ്സുള്ള ആൺകുട്ടിക്കുമാണ് രോഗം ഉണ്ടായിരിക്കുന്നത്.

കുട്ടികളുടെ ആഗോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. കുട്ടികളുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിലാണ്. കുട്ടികളുടെ സമ്പർക്ക പട്ടിക തയാറാക്കുകയാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം കാട്ടാക്കടയിലെ ഒരു ബേക്കറിയില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന പാനീയത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നലെ മാത്രം 18 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ 132 പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
SUMMARY: Shigella confirmed in Thrissur; Two children in Vadakkancherry tested positive for the disease

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യാത്രയ്ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ

ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അധിക തുക ഈടാക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തലിൽ റാപ്പിഡോയ്‌ക്കെതിരെ...

കർഷകരെയും ജനങ്ങളെയും ബാധിക്കുമെന്ന ആശങ്ക; കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കില്ലെന്ന് സർക്കാർ

ബെംഗളൂരു: പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കിലെന്ന്...

സ്കൂള്‍ കലോൽസവ വേദിയിൽ അനൗൺസ്‌മെന്റ് നടത്തുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

പാലാ : സ്‌കൂൾ കലോത്സവത്തിനിടെ മുഖ്യസംഘാടകനായ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം ചേർപ്പുങ്കൽ...

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: നഗരത്തിൽ ഇന്ന് വൈകുന്നേരം അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തതോടെ പലയിടങ്ങളിലും...

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് ഇനി വേഗത്തിലെത്താം; വരുന്നു, 127 കിലോമീറ്റര്‍ റെയില്‍ പാത

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയും ഉത്തരാഖണ്ഡിലെ ചാര്‍ ധാം പ്രദേശവും തമ്മിലുള്ള യാത്രാസൗകര്യം...

എംഎംഎ മീലാദ് സംഗമം സമാപിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ വിവിധ ഘട്ടങ്ങളായി നടത്തിവന്ന മീലാദ് സംഗമങ്ങൾ...

‘ഇരുപതില്‍ കണ്ടുമുട്ടി, മുപ്പതില്‍ വിവാഹിതരായി’; അഹാനയും നിമിഷ് രവിയും വിവാഹിതരായി

തിരുവനന്തപുരം: നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറുമായ അഹാന കൃഷ്ണയും കാമറാമാന്‍ നിമിഷ്...

കോണ്‍ഗ്രസ് നേതാവ് ഹിദുര്‍ മുഹമ്മദ് അന്തരിച്ചു

കൊച്ചി: വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മുതിർന്ന കോണ്‍ഗ്രസ് നേതാവ്...

Related Articles

Popular Categories