ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ ഖബറടക്ക ചടങ്ങുകൾ ജൂലൈ നാലിന് ടെഹ്റാനിൽ ആരംഭിക്കുമെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് ജൂലൈ ഒമ്പതിന് വടക്കുകിഴക്കൻ നഗരമായ മശ്ഹദിലെ ഇമാം രിസാ മഖ്ബറയിലാണ് ഖബറടക്കം നടക്കുക. മരിച്ച് 132 ദിവസങ്ങൾക്ക് ശേഷമാണ് ഖബറടക്കം നടക്കുന്നത്.
അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ അന്തിമ ധാരണയിലേക്ക് എത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇറാന്റെ പ്രഖ്യാപനം. ഖമനേയിയുടെ സംസ്കാര ചടങ്ങിൽ ലക്ഷങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
സംസ്കാര ചടങ്ങുകൾക്കിടയിലേക്ക് ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതാണ് സംസ്കാരം ഇത്രയും നാൾ വൈകാൻ കാരണമായത്. ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനിയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിരുന്നു.
SUMMARY: Iran’s Supreme Leader Khamenei’s funeral to be held on July 9; nation mourns
















