ഇറാൻ യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്; തള്ളി ഇറാന്‍

വാഷിങ്ടന്‍: പശ്ചിമേഷ്യയില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാര്‍ യാഥാര്‍ഥ്യമാകുന്നതിനു പിന്നാലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറന്നു നല്‍കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ കരാര്‍ ഒപ്പിടുന്ന സമയത്തെക്കുറിച്ച് ഇതുവരെ അന്തിമ ധാരണയായിട്ടില്ലെന്ന് ഇറാന്‍ പ്രതികരിച്ചതോടെ സമാധാന ശ്രമങ്ങളുടെ ഭാവിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

ഞായറാഴ്ച തന്നെ കരാര്‍ ഒപ്പിടുമെന്ന വാര്‍ത്ത നിഷേധിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി രംഗത്തെത്തിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഉടമ്പടി ഒപ്പിടാനുള്ള സാധ്യതയുണ്ടെങ്കിലും അത് ഞായറാഴ്ച സംഭവിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തമാക്കി. അതേസമയം, പാകിസ്താനിലെ ഇസ്ലാമബാദില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും 24 മണിക്കൂറിനുള്ളില്‍ ഇരുരാജ്യങ്ങളും പ്രാഥമിക കരാറില്‍ ഒപ്പിട്ടേക്കുമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ശനിയാഴ്ച സൂചിപ്പിച്ചിരുന്നു.
നിലവിലെ ചര്‍ച്ചകളുടെ ഫലമായി രൂപംകൊണ്ട കരാര്‍ പ്രകാരം, ആഗോള എണ്ണവ്യാപാരത്തില്‍ നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുകയും അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന നാവിക ഉപരോധം പിന്‍വലിക്കുകയും ചെയ്യും. ഇതിന് പകരമായി, ഇറാന്റെ മരവിപ്പിച്ച ആസ്തികളുടെ ഒരു ഭാഗം വിട്ടുനല്‍കാനും എണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ട ഉപരോധങ്ങളില്‍ ഇളവ് നല്‍കാനും അമേരിക്ക തയ്യാറായിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മില്‍ പല കാര്യങ്ങളിലും ധാരണയിലെത്തിയെങ്കിലും ഇറാന്റെ ആണവപദ്ധതിയെ സംബന്ധിച്ച വിഷയങ്ങളില്‍ ഇപ്പോഴും കടുത്ത അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്. തങ്ങള്‍ ശേഖരിച്ചിട്ടുള്ള യുറേനിയം പൂര്‍ണമായും ഇല്ലാതാക്കണമെന്നാണ് യുഎസിന്റെ ആവശ്യം. എന്നാല്‍ ഇത് നിയന്ത്രിത അളവില്‍ നിലനിര്‍ത്താന്‍ അനുവദിക്കണമെന്നാണ് ഇറാന്റെ നിലപാട്. ഈ കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ അടുത്ത 60 ദിവസത്തിനുള്ളില്‍ ആണവ വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പ്രത്യേക ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന.

മേഖലയില്‍ സമഗ്ര സമാധാനം പുലരണമെങ്കില്‍ ലെബനനിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന ഇറാന്റെ ആവശ്യം കരാറിന് മറ്റൊരു വെല്ലുവിളിയാണ്. തെക്കന്‍ ലെബനനിലെ ഹിസ്ബുല്ല ലക്ഷ്യങ്ങള്‍ക്കെതിരെ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമായി തുടരുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് പശ്ചിമേഷ്യയിലെ സംഘര്‍ഷം ഗുരുതരമായത്. ഈ കരാര്‍ യാഥാര്‍ഥ്യമായാല്‍ ആഗോള എണ്ണവിലയിലെ അനിശ്ചിതത്വം കുറയുമെന്നാണ് വിലയിരുത്തലെങ്കിലും, മുന്‍പും പലതവണ പ്രഖ്യാപനങ്ങള്‍ വൈകിയിട്ടുള്ളതിനാല്‍ വരും ദിവസങ്ങളിലെ നയതന്ത്ര നീക്കങ്ങള്‍ നിര്‍ണായകമാകും.
SUMMARY: Trump says Iran-US peace deal will be signed today; Iran denies
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാവേരി നദീജല തർക്കം; ഓഗസ്റ്റ് 13-ന് കർണാടകയിൽ ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകൾ

ബെംഗളൂരു∙ തമിഴ്‌നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്യുഎംഎ)...

ക്ഷേത്രത്തിനുള്ളില്‍ മുണ്ടിന്റെ പരസ്യത്തിനായി റീല്‍ ചിത്രീകരണം; യുവാവിനെതിരെ പരാതി നല്‍കി ദേവസ്വം അധികൃതര്‍

ആലപ്പുഴ: ക്ഷേത്രത്തിനുള്ളില്‍ മുണ്ടിന്റെ പരസ്യത്തിനായി റീല്‍ ചിത്രീകരിച്ചതില്‍ പരാതി നല്‍കി ദേവസ്വം...

കാവേരി തര്‍ക്കം: കര്‍ണാടകയില്‍ വിജയ് ചിത്രം ‘ജനനായകൻ’ പ്രദര്‍ശനം നിര്‍ത്തിവെച്ചു

ബെംഗളൂരു: കാവേരി ജലവിഷയത്തില്‍ കർണാടകയില്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ തമിഴ് താരം...

തിരുവനന്തപുരം കോര്‍പറേഷൻ കൗണ്‍സിലര്‍ സുഗതന് ആറ് മാസം അവധി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കൗണ്‍സിലറും കാപ്പാ കേസ് പ്രതിയുമായ ആർ.സുഗതന് അവധി...

വെമ്പായം ബാറിലെ തീവെപ്പ്: പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു

തിരുവനന്തപുരം: വെമ്പായത്ത് ശ്രീവത്സം ബാറിലുണ്ടായ പെട്രോള്‍ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍...

പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു. 88 വയസായിരുന്നു....

ഓപ്പറേഷൻ തൂഫാൻ; സംസ്ഥാനത്തെ സെൻട്രല്‍ ജയിലുകളില്‍ മിന്നല്‍ പരിശോധന

തിരുവനന്തപുരം: കേരളത്തിൽ വിവിധ ജയിലുകളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 'ഓപ്പറേഷൻ തൂഫാൻ'...

മുത്തങ്ങയില്‍ 23 വര്‍ഷം മുമ്പ് പോലീസുകാരൻ കൊല്ലപ്പെട്ട കേസില്‍ 22 പ്രതികള്‍ കുറ്റക്കാര്‍; 35 പ്രതികളെ വെറുതെവിട്ടു

വയനാട്: മുത്തങ്ങ സമരത്തിനിടെ പോലീസുകാരൻ കൊല്ലപ്പെട്ട കേസില്‍ 22 പ്രതികള്‍ കുറ്റക്കാർ....

Related Articles

Popular Categories