ബെംഗളൂരു: ഭാരത് ഇലക്ട്രോണിക്സ് (ബിഇഎൽ) ഫൈൻ ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ബഹുഭാഷ നാടക മത്സരത്തിൽ ബെൽമ അവതരിപ്പിക്കുന്ന മലയാള നാടകം ‘സൃഷ്ടി’ ഇന്ന് പ്രദർശിപ്പിക്കും. വൈകിട്ട് 6.30 ന് ബെൽ കലാക്ഷേത്രയിലാണ് പ്രദർശനം.
മലയാള നാടകവേദിയിൽ സാമൂഹിക വിപ്ലവത്തിന് വഴിതെളിച്ച നാടകകൃത്ത് കെ. ടി. മുഹമ്മദ് രചിച്ച ‘സൃഷ്ടി’. പട്ടിണി, ചൂഷണം, അധഃസ്ഥിതരുടെ അവകാശങ്ങൾ, ഭരണകൂടത്തിന്റെ പരാജയം എന്നിവയെ ശക്തമായി ചോദ്യം ചെയ്യുന്നു. 1970-കളിലാണ് ആദ്യമായി സൃഷ്ടി അരങ്ങിലെത്തിയത്. സാമൂഹിക വിമർശനത്തിന്റെ മൂർച്ചയും കലയുടെ ചാരുതയും സമന്വയിക്കുന്ന സൃഷ്ടി ഇന്നും കാലികപ്രസക്തിയുള്ള ഒരു കാലാതീത മാസ്റ്റർപീസാണ്.
അമിത വി ആർ ആണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. ഉമേഷ് പി, മുഹമ്മദ് ഫർഹാൻ, അനീഷ് കെ.ജി, അനീഷ് ജി, ശൈലേഷ്, അനൂപ് എസ്, ലത ജി, ലക്ഷ്മി, അഖില, ശ്രീഹരി, സച്ചിൻ, മുഹമ്മദ് വസിം എന്നിവർ വിവിധ വേഷങ്ങളിൽ രംഗത്തെത്തുന്നു. സംഗീതം: ശ്രീജനനി. പ്രകാശ നിയന്ത്രണം: നിതിൻ സ്റ്റീഫൻ, സുദേന്ദു ഉമേഷ്. രംഗക്രമീകരണം: സജി, റിനീഷ്. 90 മിനിറ്റാണ് നാടകത്തിന്റെ ദൈർഘ്യം. പ്രവേശനം സൗജന്യമാണ്.
SUMMARY: Bel Fine Arts Club Multilingual Drama Competition; KT Muhammad’s ‘Srishti’ will be released today















