തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കില്‍ കമന്റിട്ട യുവാവിനെതിരെ കലാപ ശ്രമത്തിന് കേസെടുത്തു. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിപിന് എതിരെയാണ് കേസ് എടുത്തത്. കെപിസിസി മെമ്പർ പി.സി. ഹബീബ് തമ്പി താമരശ്ശേരി പോലീസിൽ ശനിയാഴ്ച നൽകിയ പരാതിയിലാണ് നിയമനടപടി. കലാപത്തിന് പ്രേരിപ്പിക്കല്‍ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. നിപയുമായി ബന്ധപ്പെട്ട വാര്‍ത്തക്ക് താഴെയായിരുന്നു കമന്റിട്ടത്.
SUMMARY: Hateful comments under K. Muraleedharan’s press conference post: Case filed against CPM worker for inciting riots















