ഫിഫ ലോകകപ്പ് 2026: കുഞ്ഞന്മാരായ കുറസാവോയ്ക്കെതിരെ 7-1ന്റെ പടുകൂറ്റൻ ജയവുമായി ജര്‍മനി

വാഷിങ്ടൺ: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ കുഞ്ഞന്മാരായ കുറസാവോയെ കൂറ്റൻ സ്കോറിന് കീഴ്പ്പെടുത്തി ജര്‍മനി. ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ നാല്‌ തവണ ചാന്പ്യൻമാരായ ജർമനിയോട്‌ ഒന്നിനെതിരെ ഏഴ്‌ ഗോളിനാണ്‌ കുറസാവോയുടെ തോൽവി. ഇതോടെ ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീമായി ജർമനി മാറി.

ആദ്യ ഗോൾ നേടിയ കുറസാവോയ്ക്ക് ജർമനിയുടെ ആക്രമണ ശൈലിക്ക് മുന്നില്‍ അടിതെറ്റി. കളി തുടങ്ങി പത്ത്‌ മിനിറ്റ്‌ തികയുംമുന്പ്‌ ഫെലിക്‌സ്‌ നെമെച്ച ജർമനിയെ മുന്നിലെത്തിച്ചു. അപ്രതീക്ഷിതമായി കുറസാവോ തിരിച്ചടിച്ചു. ലിവാനോ കൊമെനൻസിയയാണ്‌ കുറസാവോയ്‌ക്കായി ലക്ഷ്യം കണ്ടത്‌. പിന്നെ മുൻ ചാമ്പ്യന്മാർ ഫോമിലേക്കുയർന്നു. അതോടെ ഒന്നിന് പിറകേ ഒന്നായി ഗോൾ വന്നു. കായ് ഹാവർറ്റ്‌സ് ഇരട്ട ഗോളുകൾ നേടിയപ്പോൾ, ഫെലിക്സ് നെമെച്ചാ, നിക്കോ ഷ്ളോട്ടർബെക്, ജമാൽ മുസിയാല, ബ്രൗൺ, ഡെനിസ് ഉൺഡവ് എന്നിവർ ജർമനിക്കായി ഓരോ തവണ ഗോള്‍ നേടി.

തുടർച്ചയായ രണ്ട്‌ ലോകകപ്പുകളിൽ ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ജർമനിയുടെ വമ്പന്‍ തിരിച്ചുവരവാണ്‌ ഹ‍‍ൂസ്‌റ്റണിൽ കണ്ടത്‌. 2014 ലോകകപ്പിൽ ആതിഥേയരായ ബ്രസീലിനെ 7–1ന്‌ തകർത്തശേഷം നേടുന്ന ഏറ്റവും വലിയ ജയമാണ്‌ കുറിച്ചത്‌.

ലോകകപ്പ്‌ കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമാണ് കുറസാവോ. കേരളത്തിലെ ഏതെങ്കിലും ഒരു ചെറു നഗരത്തിന്റെ അത്ര മാത്രം ജനസംഖ്യ ഉള്ള കുറസാവോ ലോകകപ്പില്‍ നേടിയ ആദ്യ ഗോൾ കൂടിയാണ് ഇത്,

SUMMARY: FIFA World Cup 2026: Germany scores a massive 7-1 win over young Curacao

Hot this week

കേരളസമാജം കർണാടക ഫുട്ബോൾ ടൂർണമെന്റ് 

ബെംഗളൂരു: കേരളസമാജം കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്റ് യെലഹങ്ക...

കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം കുടുംബസംഗമം

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വൈറ്റ്ഫീല്‍ഡ് കരയോഗം വാര്‍ഷിക കുടുംബസംഗമം...

നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡ്: പ്രത്യേക പ്രചാരണ കാമ്പയിൻ ഇന്ന് മുതൽ

ബെംഗളൂരു: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി...

ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി കേരള പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

ബെംഗളൂരു: കർണാടക അതിർത്തിയിലെ കബനി നദിയ്ക്ക് കുറുകെയുള്ള കുറുകെയുള്ള വയനാട്ടിലെ പെരിക്കല്ലൂർ...

കെ. മുരളീധരൻ്റെ വാർത്താ സമ്മേളന പോസ്റ്റിന് താഴെ വിദ്വേഷ കമൻ്റിട്ടു: സിപിഎം പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കില്‍ കമന്റിട്ട യുവാവിനെതിരെ കലാപ ശ്രമത്തിന്...

കെഎൻഎസ്എസ് ഹൊറമാവ് കരയോഗം ഭാരവാഹികൾ 

ബെംഗളൂരു: കെഎൻഎസ്എസ് ഹൊറമാവ് കരയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്:  ഡോ. മോഹനചന്ദ്രൻ സെക്രട്ടറി:...

കേരളസമാജം യുവപ്രതിഭകളെ അനുമോദിച്ചു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം അല്‍സൂരു സോണിന്റെ നേതൃത്വത്തില്‍ ഈ കഴിഞ്ഞ എസ്...

കാസറഗോഡ് പള്ളിക്കരയിൽ കോട്ടയം സ്വദേശികളായ രണ്ട് യുവാക്കളെ കടലിൽ കാണാതായി

കാസറഗോഡ്: പള്ളിക്കര കല്ലിങ്കാല്‍ കടപ്പുറത്ത് കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് രണ്ട് യുവാക്കളെ കടലില്‍...

Related Articles

Popular Categories