മുംബൈ: ഹിന്ദി ടെലിവിഷൻ സീരിയല്‍ നടി സഞ്ചിത ഉഗാലെയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. 30 വയസായിരുന്നു. സഹോദരിക്കും മാതാപിതാക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന നടി സംഭവം നടക്കുമ്പോക്ഷള്‍ വീട്ടില്‍ തനിച്ചായിരുന്നുവെന്നാണ് സൂചന. സംഭവത്തില്‍ മുംബൈ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രശസ്തമായ ‘കുങ്കും ഭാഗ്യ’ എന്ന പരമ്പരയിലൂടെയാണ് സഞ്ചിത ടെലിവിഷൻ പ്രേക്ഷകർക്ക് ഇടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ ദംഗല്‍ ടിവിയിലെ ‘സാജൻ ഘർ’, ‘ദില്‍വാലി ദുല്‍ഹ ലേ ജായേഗി’ തുടങ്ങിയ ജനപ്രിയ സീരിയലുകളിലും അവർ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മിനിസ്‌ക്രീനിലെ മികച്ച പ്രകടനങ്ങള്‍ക്ക് പുറമേ, വിക്കി കൗശല്‍ നായകനായ ‘ഛാവ’ എന്ന വലിയ ചരിത്ര സിനിമയില്‍ താരാബായി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അവർ സിനിമാ ലോകത്തും സാന്നിധ്യമറിയിച്ചിരുന്നു.
SUMMARY: Actress Sanchitha found dead inside her house
















