തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസുകാരെ മർദിച്ച കേസില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജികുമാറിന്റെ ഓഫീസില്‍ എസ്‌ഐടി പരിശോധന. സന്ദർശക രജിസ്റ്റർ ഉള്‍പ്പെടെ എസ്‌ഐടി ശേഖരിച്ചു. ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ക്ലബിലെ രേഖകളും പരിശോധിച്ചു. എഡിജിപി ഓഫീസില്‍ വച്ച് കേസ് രേഖകള്‍ തിരുത്തിയെന്ന് മുൻ അന്വേഷണ സംഘം മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം എഡിജിപി ഓഫീസില്‍ പരിശോധന നടത്തിയത്. ആദ്യമായാണ് അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി ഓഫീസില്‍ പരിശോധന നടക്കുന്നത്. സംഭവം നടന്നപ്പോള്‍ എം ആർ അജിത് കുമാർ ആയിരുന്നു എഡിജിപി.
അതേസമയം, കേസിലെ പ്രതികളായ അഞ്ച് പോലീസുകാരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ അപ്പീലില്‍ ഹൈക്കോടതി പ്രതികളുടെ വിശദീകരണം തേടി. ഈ മാസം 27നകം മറുപടി നല്‍കണമെന്ന് കോടതി നിർദേശിച്ചു.
SUMMARY: Rescue operation in Alappuzha; SIT inspects M.R. Ajithkumar’s office















