റോഡില്‍ മുൻഗണന കാല്‍നടയാത്രക്കാര്‍ക്ക്; സുപ്രധാന വിധിയുമായി സുപ്രിംകോടതി

ന്യൂഡൽഹി: റോഡുകളിലും നടപ്പാതകളിലും സുരക്ഷിതമായി സഞ്ചരിക്കാനുള്ള അവകാശം ഓരോ പൗരനും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക നിയമനിർമാണം നടത്തണമെന്ന് കേന്ദ്ര സർക്കാരിനും കോടതി നിർദേശം നല്‍കി. അഞ്ചുവയസ്സുകാരനായ മകനുമായി സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന പിതാവിന്റെ പിന്നില്‍ ടാങ്കർ ലോറി ഇടിച്ച്‌ കുട്ടി മരിച്ച കേസ് പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍.

അപകടം നടന്ന സ്ഥലത്ത് നടപ്പാതയോ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സംവിധാനമോ ഇല്ലാതിരുന്നതാണ് അപകടത്തിന് പ്രധാന കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ ആർട്ടിക്കിള്‍ 19, 21 എന്നിവ ഉറപ്പുനല്‍കുന്ന സഞ്ചാരസ്വാതന്ത്ര്യത്തിന്റെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ഭാഗമാണ് സുരക്ഷിതമായി നടക്കാനുള്ള അവകാശമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും അതുല്‍ എസ്. ചന്ദൂർക്കറും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. റോഡുകളില്‍ വാഹനങ്ങളേക്കാള്‍ മുൻഗണന കാല്‍നടയാത്രക്കാർക്കായിരിക്കണമെന്നും ആവശ്യമായ നടപ്പാതകളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുനിസിപ്പല്‍ കോർപ്പറേഷനുകളും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും കോടതി നിർദേശിച്ചു.

കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട അധികാരികള്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെടാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും, ഇത് മോട്ടോർ വാഹന നിയമത്തിന് പുറമേയുള്ള നിയമപരമായ അവകാശമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിധിയുടെ പകർപ്പ് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം, ഗ്രാമവികസന മന്ത്രാലയം, റോഡ് ഗതാഗത മന്ത്രാലയം, ലോ കമ്മിഷൻ എന്നിവയ്ക്ക് കൈമാറാനും സുപ്രീംകോടതി രജിസ്ട്രിക്ക് നിർദേശം നല്‍കി.

SUMMARY: Pedestrians have priority on the road; Supreme Court issues important verdict

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; ഗജനിയിലെ വില്ലൻ വേഷം ശ്രദ്ധേയം

മുംബൈ: പ്രശസ്ത ചലച്ചിത്ര നടന്‍ പ്രദീപ് റാവത്ത് (74) അന്തരിച്ചു. രക്താര്‍ബുദ...

അതിശക്ത മഴ തുടരും; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

സ്വാതന്ത്ര്യ ദിനത്തിൽ കെഎൻഎസ്എസ് യൂത്ത് വിംഗ് സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി യൂത്ത് വിംഗും ലയണ്‍സ് ക്ലബ്...

കേരളസമാജം പീനിയ സോൺ കുടുംബ സംഗമം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം പീനിയ സോൺ കുടുംബ സംഗമം കേരളസമാജം പ്രസിഡന്റ്...

കനത്ത മഴ; വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കളക്ടർ, അന്ത‍ർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം

വ​യ​നാ​ട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരുംദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ്...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; ഗജനിയിലെ വില്ലൻ വേഷം ശ്രദ്ധേയം

മുംബൈ: പ്രശസ്ത ചലച്ചിത്ര നടന്‍ പ്രദീപ് റാവത്ത് (74) അന്തരിച്ചു. രക്താര്‍ബുദ...

അതിശക്ത മഴ തുടരും; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

കേരളസമാജം പീനിയ സോൺ കുടുംബ സംഗമം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം പീനിയ സോൺ കുടുംബ സംഗമം കേരളസമാജം പ്രസിഡന്റ്...

കനത്ത മഴ; വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കളക്ടർ, അന്ത‍ർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം

വ​യ​നാ​ട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരുംദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ്...

ശക്തമായ മഴ തുടരും; കർണാടകയിൽ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത നിർദേശം

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത 24 മണിക്കൂറും ശക്തമായ മഴയും...

ക​ന​ത്ത മ​ഴ: അ​ഞ്ച് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച അ​വ​ധി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ കാസർകോട്, വയനാട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട...

Related Articles

Popular Categories