‘പുതിയ മുഖ്യമന്ത്രി അഹങ്കാരി’; വി.ഡി. സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി സുകുമാരൻ നായര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ. പെരുന്നയിലായിരുന്നു സതീശനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. സതീശന്റെ നിലപാടുകള്‍ അഹങ്കാരമാണെന്ന് വിശേഷിപ്പിച്ച സുകുമാരൻ നായർ, സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകില്ലെന്ന അദ്ദേഹത്തിന്റെ പഴയ പരാമർശത്തെയും ഓർമ്മിപ്പിച്ചു.

പണ്ട് എൻ.എസ്.എസ് ആസ്ഥാനത്ത് വന്ന് തന്നെ കാണാൻ കാത്തുനിന്ന വ്യക്തിയാണ് സതീശൻ. അധികാരത്തിലെത്തിയപ്പോള്‍ നിലപാട് മാറ്റുകയും അഹങ്കാരിയായി മാറുകയും ചെയ്തു. എൻ.എസ്.എസ് ഡയറക്ടർ ബോർഡില്‍ നിന്ന് കെ.ബി. ഗണേഷ് കുമാറിനെ ഒഴിവാക്കിയതിനെക്കുറിച്ചും സുകുമാരൻ നായർ വിശദീകരിച്ചു. ഗണേഷ് കുമാറിനെ പുറത്താക്കിയതല്ല, മറിച്ച്‌ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചെന്നും വീണ്ടും എടുത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻ.എസ്.എസില്‍ ജനാധിപത്യം ഉണ്ടെന്നും, അർഹതയുള്ള ഒട്ടേറെപ്പേർക്ക് അവസരം നല്‍കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്രമക്കേട് നടന്നു എന്ന് ഗണേഷ് കുമാർ കരുതുന്നുണ്ടെങ്കില്‍ നിയമപരമായി കേസ് കൊടുക്കാമെന്നും, അതിനുള്ള ആർജ്ജവം അദ്ദേഹം കാണിക്കണമെന്നും സുകുമാരൻ നായർ പറഞ്ഞു. ജനറല്‍ സെക്രട്ടറിയെ ആർക്കും തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SUMMARY: Sukumaran Nair sharply criticizes V.D. Satheesan

Hot this week

പാലാങ്കരയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ കാട്ടാന വീണു

നിലമ്പൂർ: പാലാങ്കരയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ കാട്ടാന വീണു. ജനവാസ മേഖലയോട് ചേർന്ന...

മൂന്നാറില്‍ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്; 2 പേർ അറസ്റ്റില്‍

ഇടുക്കി: മൂന്നാറില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായതായി പരാതി. സമൂഹമാധ്യമം വഴി...

ജീവന് ഭീഷണി; കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പോലീസ് സുരക്ഷ നല്‍കാൻ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന് സുരക്ഷ ഒരുക്കാന്‍ പോലീസിന് കേരള ഹൈക്കോടതിയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം

തിരുവനന്തപുരം: മൈക്രോഫിനാൻസ് തട്ടിപ്പുകേസില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ...

എൻഎസ്‌എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ്‌കുമാര്‍ പുറത്ത്

തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ എൻഎസ്‌എസ് ഡയറക്ടർ ബോർഡില്‍ നിന്ന്...

അധ്യായം 23 📖 ഒരു പുരത്തറ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   ഒരു...

സ്വര്‍ണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ നാല് ദിവസത്തെ വിലയിടിവിനു ശേഷം സ്വര്‍ണ വിലയില്‍ നേരിയ...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

വടകര: വടകരയിലെ വിവാദമായ 'കാഫിർ' വ്യാജ സ്ക്രീൻഷോട്ട് കേസില്‍ നിർണായക വിവരങ്ങള്‍...

Related Articles

Popular Categories