ഗതാഗത നിയമലംഘന പിഴത്തുകയിൽ 50 ശതമാനം ഇളവുമായി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘന പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് സർക്കാർ. കുടിശ്ശിക കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. നാളെ 21 മുതൽ ജൂലൈ 10 വരെയാണ് ഈ ആനുകൂല്യം. 2026 മെയ് മാസത്തിന് മുമ്പ് രജിസ്റ്റർ ചെയ്ത ട്രാഫിക് ഇ-ചലാനുകൾക്കും 1991 മുതൽ 2022 വരെയുള്ള കാലയളവിലെ ഗതാഗത വകുപ്പിന്റെ തീർപ്പാക്കാത്ത കേസുകൾക്കും ഈ ഇളവ് ലഭിക്കും.

കര്‍ണാടക വണ്‍ വെബ്‌സൈറ്റ്, കര്‍ണാടക സ്റ്റേറ്റ് പോലിസ്, ബിടിപി അസ്ട്രാം എന്നിവ വഴി പിഴ ഓണ്‍ലൈനായി അടയ്ക്കാം. കൂടാതെ സംസ്ഥാനത്തെ തിരഞ്ഞെടുത്ത പ്രത്യേക കൗണ്ടറുകളിലും ട്രാഫിക് മാനേജ്‌മെന്റ് കേന്ദ്രങ്ങളിലുമായി നേരിട്ടും പണമടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ബെംഗളൂരുവിലെ ഹെണ്ണൂര്‍, ദേവസന്ദ്ര, കുന്ദലഹള്ളി, ഹെബ്ബാള്‍, ജലഹള്ളി ക്രോസ്, ഹൊസൂര്‍ റോഡ്, ഗൊട്ടിഗെരെ ഉള്‍പ്പെടെയുള്ള പ്രധാന ജങ്ഷനുകളില്‍ പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.

മുന്‍പ് സമാന ഇളവ് പദ്ധതി നടപ്പാക്കിയപ്പോള്‍ 77 ലക്ഷത്തിലധികം കേസുകള്‍ തീര്‍പ്പാക്കുകയും 201 കോടി രൂപയിലധികം പിഴയായി ലഭിക്കുകയും ചെയ്തിരുന്നു. ഇത്തവണയും കെട്ടിക്കിടക്കുന്ന കേസുകള്‍ കുറയ്ക്കുകയും നിയമപാലനം പ്രോല്‍സാഹിപ്പിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ദേശീയ ലോക് അദാലത്ത് ജൂലൈ 11നു നടക്കാനിരിക്കെ, അതിന് മുന്നോടിയായാണ് ഈ പ്രത്യേക ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പിഴ കുടിശ്ശികയുള്ള വാഹന ഉടമകള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
SUMMARY: Government offers 50 percent discount on traffic fines

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗവിയിലേക്ക് പോയ കെഎസ്‌ആര്‍ടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്ക് കുത്തേറ്റു

ഇടുക്കി: കെ എസ് ആര്‍ ടിസി യാത്രക്കാര്‍ക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. പത്തനംതിട്ടയില്‍...

യുഎസില്‍ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻ മേരിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: യുഎസിലെ കാലി ഫോർണിയയില്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി...

50 കോടിയോളം തട്ടാൻ ശ്രമം; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി

ചെന്നൈ: പ്രമുഖ നടിയും സഹോദരിയുമായ അംബികയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി രാധ...

തൃശൂര്‍ നഗരത്തിലെ വീട്ടില്‍ വൻകവര്‍ച്ച; 55 പവനും മൂന്നര ലക്ഷം രൂപയും കവര്‍ന്നു

തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവന്‍ സ്വര്‍ണം...

ഏഷ്യന്‍ ഗെയിംസ്: പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും

നഗോയ: ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിള്‍ വ്യക്തിഗത...

മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍; മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണം അഞ്ചായി

മലപ്പുറം: മലപ്പുറം നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ...

മൈസൂരു നഞ്ചൻഗുഡിൽ ഓണാഘോഷം

ബെംഗളൂരു: മൈസൂരു നഞ്ചൻഗുഡ് ലേഡീസ് ക്ലബ്ബിന്റെയും മലയാളം മിഷൻ പഠന കേന്ദ്രങ്ങളായ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 120...

Related Articles

Popular Categories