നീറ്റ് പുനഃപരീക്ഷയ്ക്ക് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ 19കാരി ജീവനൊടുക്കി

ഹൈദരാബാദ്: നീറ്റ് പുനഃപരീക്ഷയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഹൈദരാബാദില്‍ പത്തൊൻപതുകാരിയായ മെഡിക്കല്‍ പ്രവേശന പരീക്ഷാർഥി ജീവനൊടുക്കി. ഹൈദരാബാദിലെ മിയാപ്പൂർ സ്വദേശിയായ ഷെയ്ഖ് സന (19) ആണ് വീടിനുള്ളില്‍ ജീവനൊടുക്കിയത്. പരീക്ഷാ തട്ടിപ്പ് വിവാദങ്ങളെ തുടർന്ന് റദ്ദാക്കിയ പരീക്ഷ വീണ്ടുമെഴുതേണ്ടി വന്നതിലുള്ള മാനസിക സമ്മർദ്ദവും ആശങ്കയുമാണ് കുട്ടിയെ ഈ കടുംകൈയിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

കിടപ്പുമുറിയില്‍ നിന്ന് “എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല” എന്ന് ഇംഗ്ലീഷില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആരെയും തൃപ്തിപ്പെടുത്താൻ തനിക്ക് സാധിക്കുന്നില്ലെന്നും അതില്‍ എഴുതിയിരുന്നതായി സൂചനയുണ്ട്. ചോദ്യപ്പേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് മെയ് 3-ന് നടന്ന ആദ്യ പരീക്ഷ റദ്ദാക്കിയതിനാലാണ് ഞായറാഴ്ച (ജൂണ്‍ 21) പുനഃപരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്.

സനയുടെ മാതാപിതാക്കള്‍ കുവൈത്തിലാണ്. ഹൈദരാബാദിലെ മിയാപ്പൂരിലുള്ള ഒരു അപ്പാർട്ട്മെന്റില്‍ രണ്ട് അനിയത്തിമാർക്കൊപ്പമായിരുന്നു സന താമസിച്ചിരുന്നത്. പരീക്ഷയോടനുബന്ധിച്ച്‌ കഴിഞ്ഞ ദിവസമാണ് മാതാപിതാക്കള്‍ നാട്ടിലെത്തിയത്. രാവിലെ അനിയത്തിമാർക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച ശേഷം സന പരീക്ഷയ്ക്ക് പഠിക്കാനായി മുറിയില്‍ കയറി വാതിലടച്ചതായിരുന്നു.

ഉച്ചഭക്ഷണത്തിനായി വിളിച്ചപ്പോള്‍ വാതില്‍ തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തി. പ്ലസ് ടു (ഇന്റർമീഡിയറ്റ്) പരീക്ഷയില്‍ 90 ശതമാനത്തിലധികം മാർക്കോടെയാണ് സന വിജയിച്ചിരുന്നത്. കഴിഞ്ഞ വർഷം നീറ്റ് പരീക്ഷ എഴുതിയെങ്കിലും യോഗ്യത നേടാനാകാത്തതിനെ തുടർന്ന് ഒരു വർഷമായി കഠിനമായ കോച്ചിംഗിലായിരുന്നു.

SUMMARY: 19-year-old girl commits suicide hours before NEET re-exam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചരിത്രനേട്ടം കുറിച്ച്‌ ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എല്‍എൻജി ട്രെയിൻ പുറത്തിറക്കി

ഗുജറാത്ത്: ഇന്ത്യൻ റെയില്‍വേ ചരിത്രത്തിലെ നിർണായകമായ മറ്റൊരു ചുവടുവെപ്പായി രാജ്യത്തെ ആദ്യ...

കെ.സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ സി വേണുഗോപാലിന് എതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ്...

അധ്യായം 53 📖 രാഷ്ട്രമീമാംസ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 2013...

അധ്യായം 52 📖 രാജകാരണി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1992ൽ...

സ്വകാര്യ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല, തനിക്കെതിരെ എഐ ചിത്രം ഉപയോഗിച്ച്‌ പ്രചാരണം; മന്ത്രി കെ എം ഷാജി

കോഴിക്കോട്: റേഞ്ച് റോവർ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി....

അമ്മ മരിച്ചതിനെ തുടര്‍ന്ന് വിദേശത്തുനിന്നെത്തിയ മകൻ വാഹനാപകടത്തില്‍ മരിച്ചു

മാനന്തവാടി: അമ്മയുടെ മരണത്തെ തുടർന്ന് ദുബായില്‍നിന്ന് നാട്ടിലെത്തിയ യുവാവ് മാനന്തവാടിയിലുണ്ടായ വാഹനാപകടത്തില്‍...

അധ്യായം 51 📖 പ്രണാമം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ വളരെയധികം...

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് പുതിയ ബസുകള്‍ വാങ്ങാൻ എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട്...

Related Articles

Popular Categories