അമ്മയിൽ ശ്വേതാമേനോനടക്കം കൂട്ടരാജി; ഭരണ സമിതി പിരിച്ചുവിട്ടു

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ ഉടലെടുത്ത തർക്കങ്ങള്‍ക്ക് പിന്നാലെ നടി ശ്വേത മേനോൻ പ്രസിഡന്റായ ഭരണസമിതി രാജിവച്ചു. വാർഷിക ജനറല്‍ ബോഡി യോഗത്തിലെ തർക്കങ്ങള്‍ക്ക് പിന്നാലെയാണ് നാടകീയമായ രാജി. ചുമതലയേറ്റെടുത്ത് ഒരു വർഷം പോലും തികയ്ക്കാതെയാണ് രാജി. അതേസമയം പ്രസിഡന്റ് ശ്വേതാ മേനോൻ, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുള്‍പ്പെടെയുള്ള 17 അംഗ ഭരണസമിതി കൂട്ടത്തോടെ രാജിവെച്ചു.

വാർഷിക ജനറല്‍ ബോഡി യോഗത്തില്‍ ഭരണസമിതി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് ഭൂരിപക്ഷം അംഗങ്ങളും തള്ളിയതിനെ തുടർന്നാണ് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കൂട്ടരാജി. റിപ്പോർട്ടിന്മേല്‍ യോഗത്തില്‍ കടുത്ത വിമർശനമുയരുകയും അംഗീകാരം ലഭിക്കാതെ വരികയും ചെയ്തതോടെ, പദവികളില്‍ തുടരുന്നത് ഉചിതമല്ലെന്ന നിലപാടിലേക്ക് ഭരണസമിതി എത്തുകയായിരുന്നു.

ഇനി സംഘടനയുടെ ചുമതല വീണ്ടും അഡ്‌ഹോക് കമ്മിറ്റിയുടെ കൈകളിലേക്കെത്തും. നിലവിലെ ഭരണസമിതിക്കെതിരെ അമ്മയിലെ അംഗങ്ങളില്‍ ഭൂരിപക്ഷം പേരും അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് രാജിയുടെ വക്കിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഭരണസമിതി അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലും തർക്കങ്ങള്‍ ഉയർന്നിരുന്നു. ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയ രേഖ തയ്യാറാക്കിയെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ആരോപണം.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മുൻ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള സമിതി രാജിവെച്ചപ്പോഴാണ് ‘അമ്മ’യുടെ ചരിത്രത്തിലാദ്യമായി വനിതാ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരമേറ്റത്. എന്നാല്‍, ഒരു വർഷത്തെ കാലാവധി പോലും പൂർത്തിയാക്കാൻ സാധിക്കാതെ പുതിയ സമിതിക്കും പടിയിറങ്ങേണ്ടി വന്നത് സംഘടനയെ വീണ്ടും കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

SUMMARY: AMMA Governing Council resigns; all members submit resignations

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

22 മിനിറ്റ് പരസ്യം; സിനിമ വൈകിയ തിയേറ്ററിന് 75,000 രൂപ പിഴ

ഹൈദരാബാദ്: സിനിമയ്ക്ക് മുമ്പ് 22 മിനിറ്റ് വാണിജ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച്‌ സമയബന്ധിതമായി...

ഏഷ്യൻ ഗെയിംസ്; 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിത്യ രാംരാജിന് വെങ്കലം

നഗോയ: ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡില്‍സില്‍ ഇന്ത്യയുടെ വിത്യ രാംരാജിന്...

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ: കണ്ണൂർ നഗരത്തിലും മട്ടന്നൂർ എളമ്പാറയിലും മുഖ്യമന്ത്രി വി ഡി സതീശൻ്റെ...

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

മലപ്പുറം: വ്യാജ ഒപ്പിട്ട് വീട്ടമ്മയുടെ വിധവാ പെൻഷൻ തുക തട്ടിയെടുത്ത സംഭവത്തില്‍...

നവജാതശിശുക്കള്‍ക്ക് സ്വര്‍ണമോതിരം; തായ്‌മാമൻ തങ്ക മോതിരം പദ്ധതിക്ക് തുടക്കം

ചെന്നൈ: തമിഴ്നാട് സർക്കാരിന്‍റെ തായ്മാമൻ തങ്കമോതിരം പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി സി....

നിയമസഭാ കയ്യാങ്കളി കേസ്: പതിനൊന്ന് വര്‍ഷത്തിന് ശേഷം വിചാരണയ്ക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദത്തിനിടയാക്കിയ നിയമസഭാ കയ്യാങ്കളി കേസില്‍ 11...

മുട്ടില്‍ മരംമുറിക്കേസിലെ ഗൂഢാലോചനയും ഉദ്യോഗസ്ഥരുടെ വീഴ്ചകളും അന്വേഷിക്കും; മന്ത്രി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ പ്രതികരിച്ച്‌ വനംമന്ത്രി ഷിബു ബേബി ജോണ്‍....

Related Articles

Popular Categories