ഫുജൈറ: ഫുജൈറയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് 14 പേര്‍. 23 വാഹനങ്ങള്‍ അപകടത്തില്‍പെട്ടു. 30 പേര്‍ക്ക് പരുക്കേറ്റു. ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ബുധനാഴ്ച അർധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ട്രക്ക് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയതായാണ് പ്രാഥമിക വിവരം. തുടർന്നുണ്ടായ കൂട്ടിയിടിയിൽ നിരവധി വാഹനങ്ങൾ തകർന്നു.
അപകടവിവരമറിഞ്ഞ് പോലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന്‍റെ കാരണവും സാഹചര്യങ്ങളും കണ്ടെത്താൻ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണെന്ന് ഫുജൈറ പോലീസ് അറിയിച്ചു. ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും നിശ്ചിത വേഗപരിധി മറികടക്കരുതെന്നും വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കണമെന്നും പോലീസ് റോഡ് ഉപയോക്താക്കളോട് അഭ്യർഥിച്ചു.
സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, അന്വേഷണ വിവരങ്ങൾ സ്ഥിരീകരിച്ച ശേഷം കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുമെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകളോ കിംവദന്തികളോ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
SUMMARY: Death toll rises to 14 in car accident in Fujairah: 23 vehicles collideDeath toll rises to 14 in car accident in Fujairah: 23 vehicles collide















