ബ്രിട്ടീഷ് പ്രധാനമന്ത്രി കീയര്‍ സ്റ്റാര്‍മര്‍ രാജിവെച്ചു

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെച്ചു. ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും സ്റ്റാര്‍മര്‍ രാജിവച്ചിട്ടുണ്ട്. തന്റെ തീരുമാനം ചാള്‍സ് മൂന്നാമനെ അറിയിച്ചതായും പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കുംവരെ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്നും കിയര്‍ സ്റ്റാര്‍മര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.  ആറ് വർഷമായി തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും, ഓഫീസ് ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും സ്റ്റാർമർ നന്ദി അറിയിച്ചു.

ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ നിന്ന് കടുത്ത സമ്മർദ്ദമുയർന്ന പശ്ചാത്തലത്തിലാണ് സ്റ്റാർമറുടെ രാജി. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി വെറും രണ്ടു വർഷം തികയുന്നതിന് മുൻപാണ് അദ്ദേഹത്തിന്റെ പടിയിറക്കം. രാഷ്ട്രീയമായും സാമ്പത്തികമായും ധാർമികമായും തകർന്നടിഞ്ഞ ഒരു ലേബർ പാർട്ടിയെയാണ് തനിക്ക് ലഭിച്ചതെന്ന് സ്റ്റാർമർ പറഞ്ഞു. പാർട്ടിയുടെ കാലം കഴിഞ്ഞെന്നാണ് ആളുകൾ തന്നോട് പറഞ്ഞിരുന്നത്. എന്നാൽ ആളുകൾക്ക് തെറ്റ് പറ്റിയെന്ന് താൻ തെളിയിച്ചു. സാമ്പത്തികം, പ്രതിരോധം, ദേശീയ സുരക്ഷ തുടങ്ങിയവയിലുള്ള വിശ്വാസം വീണ്ടെടുക്കാൻ തനിക്ക് കഴിഞ്ഞെന്നും സ്റ്റാർമർ പറഞ്ഞു. അധികാരക്കൈമാറ്റം സമാധാനപരവും സുഗമവുമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തന്നാലാവുന്നതെല്ലാം ചെയ്യുമെന്നും, തന്റെ പിൻഗാമിക്ക് പൂർണ പിന്തുണ നൽകുമെന്നും സ്റ്റാർമർ വ്യക്തമാക്കി.

2024 ജൂലൈ അഞ്ചിനാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി സ്റ്റാർമർ തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ചരിത്ര ഭൂരിപക്ഷത്തോടെയാണ് സ്റ്റാർമറും ലേബർ പാർട്ടിയും അധികാരത്തിലേറിയത്.എന്നാൽ നിരവധി അഴിമതി ആരോപണങ്ങളും നയപരമായ മാറ്റങ്ങളുടെയും ഫലമായി സ്റ്റാർമറുടെ ജനപ്രീതി കുത്തനെ ഇടിയുകയായിരുന്നു. സുപ്രധാന നയങ്ങളിൽ നിന്നും സ്റ്റാർമർ പിന്നോട്ട് പോയത് ജനങ്ങൾക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കി.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്ന് സേലം വഴി കണ്ണൂരേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ഓണക്കാല യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്ക് സ്പെഷ്യൽ ട്രെയിൻ...

ശബരിമല നെയ്യ് ക്രമക്കേട്: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ ദേവസ്വം വിജിലൻസ്

പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേടില്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ദേവസ്വം വിജിലൻസാണ്...

തിരുവനന്തപുരം ആര്‍ബിഐ ഓഫിസില്‍ യന്ത്രത്തില്‍ കൈ കുടുങ്ങി ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) തിരുവനന്തപുരം ഓഫിസില്‍ യന്ത്രത്തില്‍...

മന്ത്രി ഒ.ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്‌ അധ്യക്ഷ പദവിയില്‍ മന്ത്രി ഒ ജെ ജനീഷ്...

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. ഒരു പവന് 22 കാരറ്റ്...

വാളയാറില്‍ ട്രെയിനിടിച്ച്‌ കാട്ടാനയും കുട്ടിയും ചരിഞ്ഞു

പാലക്കാട്: തീവണ്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ കാട്ടാനയും കുട്ടിയും ചരിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ...

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍...

Related Articles

Popular Categories