നമ്മ മെട്രോ ബ്ലൂലൈന്‍; പരീക്ഷണയോട്ടം ഒക്ടോബറിൽ

ബെംഗളൂരു: ഔട്ടർ റിംഗ് റോഡിലൂടെയുള്ള നമ്മ മെട്രോയുടെ ബ്ലൂ ലൈൻ ഇടനാഴിയില്‍ 2026 ഒക്ടോബറിൽ പരീക്ഷണയോട്ടം ആരംഭിക്കുമെന്ന് ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ. ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിന് ശേഷം ബ്ലൂ ലൈനിലെ കെആർ പുരയ്ക്കും മാറത്തഹള്ളിക്കും ഇടയിൽ പരീക്ഷണ ഓട്ടം ആരംഭിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ തീരുമാനിച്ചിരിക്കുന്നതുപോലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍, പരീക്ഷണയോട്ടം എച്ച്എസ്ആര്‍ ലേഔട്ട് വരെ നീട്ടാനും സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. മാറത്തഹള്ളി, സില്‍ക്ക് ബോര്‍ഡ് എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന സ്റ്റേഷനുകളില്‍ ഇപ്പോഴും നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. ഇവ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

സിൽക്ക് ബോർഡ് മുതൽ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വരെയുള്ള പാതയ്ക്ക് 55 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഇതിൽ സിൽക്ക് ബോർഡ് മുതൽ കെ.ആർ. പുരം വരെയുള്ള 19 കിലോമീറ്റർ ഭാഗമാണ് ആദ്യം പൂർത്തിയാക്കുന്നത്. പരീക്ഷണയോട്ടം പൂര്‍ത്തിയാക്കിയാല്‍ ഡിസംബർ അവസാനത്തോടെ പാത ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് സാധ്യത.

സെൻട്രൽ സിൽക്ക് ബോർഡ്, എച്ച്എസ്ആർ ലേഔട്ട്, അഗസര ഹള്ളി, ബെല്ലന്തൂർ, ഇബ്ബലൂർ, കടുബീസനഹള്ളി, മാറത്തഹള്ളി, ഐഎസ്ആർഒ, ദൊഡ്ഡനെക്കുണ്ടി, കെആർ പുര എന്നിങ്ങനെ 13 സ്റ്റേഷനുകളാണ് ആദ്യ സ്ട്രെച്ചില്‍ ഉള്ളത്. നഗരത്തിലെ ഐ.ടി. കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന പാത നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിന് നിർണായകപങ്ക് വഹിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

SUMMARY: Namma Metro Blue Line; Test run in October

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ജീവനക്കാരൻ്റെ മര്‍ദ്ദനം: നടപടിയെടുത്തില്ലെന്ന് ആരോപണം

കൊല്ലം: കടയ്ക്കലില്‍ ഒമ്പതാം ക്ലാസുകാരനെ സ്കൂള്‍ ജീവനക്കാരൻ എച്ചില്‍ കൈകൊണ്ട് കരണത്തടിച്ചെന്ന്...

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാര്‍ട്ടേഡ് വിമാനയാത്ര; ചെലവ് ചിപ്സണ്‍ ഏവിയേഷൻ വഹിച്ചതായി രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ വിവാദ ചാർട്ടേഡ് വിമാനയാത്രയുടെ ചെലവുകള്‍...

48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണം; രാജ്യവ്യാപക സമരത്തിന് സിജെപി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് കോക്രോച്ച്‌ ജനത...

പുതിയ വൈദ്യുതി കണക്ഷന് ഫീസ് കുത്തനെ കൂട്ടി; വര്‍ധന മൂന്നിരട്ടിവരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിച്ച്‌...

മദ്യലഹരിയില്‍ എഎസ്‌ഐ ഓടിച്ച കാറിടിച്ച്‌ മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്

കണ്ണൂർ: കണ്ണൂര്‍ അഴീക്കോട് മദ്യലഹരിയില്‍ എഎസ്‌ഐ ഓടിച്ച കാറിടിച്ച്‌ മൂന്നു പേര്‍ക്ക്...

ഏഷ്യന്‍ ഗെയിംസ്; വുഷുവില്‍ ഇന്ത്യയുടെ റോഷിബിന ദേവിക്ക് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വുഷുവില്‍ ഇന്ത്യയുടെ അഭിമാനമുയർത്തി റോഷിബിന ദേവി വെള്ളി...

ശബരിമലയിലെ സ്വര്‍ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ബോർഡ്. 55.72 പവൻ...

ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് 5 ലക്ഷം തട്ടി; നടി വര്‍ഷിണി വെങ്കട്ട് അറസ്റ്റില്‍

ചെന്നൈ: ഷോര്‍ട്ട് ഫിലിം നിര്‍മിച്ച്‌ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിനെ കബളിപ്പിച്ച...

Related Articles

Popular Categories