താമരശ്ശേരിയിൽ സ്‌കൂൾ വിദ്യാർഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ

കോഴിക്കോട്: താമരശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ വാട്ടര്‍ബോട്ടിലില്‍ വാറ്റ് ചാരായം. വിദ്യാര്‍ഥികള്‍ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ വാട്ടര്‍ബോട്ടിലില്‍ വാറ്റ്ചാരായം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നും സഹപാഠിയായ വിദ്യാര്‍ഥി എത്തിച്ചു നല്‍കിയതാണ് എന്ന വിവരം ലഭിച്ചു. പല കുട്ടികള്‍ക്കും ഇത്തരത്തില്‍ വാറ്റ് ചാരായം പതിവായി വിദ്യാര്‍ഥി എത്തിച്ചു കൊടുക്കുന്നുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം താമരശ്ശേരി പോലീസില്‍ അറിയിച്ചു. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ തന്റെ രണ്ടാനച്ഛന്‍ നാടന്‍ ചാരായം വാറ്റുന്നുണ്ടെന്നും, തന്നെ സഹായത്തിന് വിളിക്കാറുണ്ടെന്നുമുള്ള വിവരം വിദ്യാര്‍ഥി വെളിപ്പെടുത്തി. വാറ്റുചാരായം സൂക്ഷിക്കുന്ന സ്ഥലത്തെ കുറിച്ചും പോലീസിന് സൂചന ലഭിച്ചു.

തുടര്‍ന്ന് താമരശ്ശേരി പോലീസ് കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍ പൂവന്‍ മലയില്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥിയുടെ വീടിനു സമീപത്തെ തോട്ടത്തില്‍ ചാക്കില്‍ കെട്ടിവെച്ച നിലയില്‍ 56 കുപ്പി (28 ലിറ്റര്‍) വാറ്റ് ചാരായം കണ്ടെടുത്തു. രണ്ടു വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കേസില്‍ പ്രതിയായ വിദ്യാര്‍ഥിയുടെ രണ്ടാനച്ഛനെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്കെതിരെ അബ്കാരി ആക്ട് പ്രകാരം താമരശ്ശേരി പോലീസ് കേസെടുത്തു. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
SUMMARY: Liquor found in school student’s water bottle in Thamarassery; Two students in custody

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മെട്രോ തമിഴ്നാട് അതിർത്തിയിലേക്ക്; യെല്ലോ ലൈന്‍ അത്തിബെലെ വരെ നീട്ടാൻ പദ്ധതി

ബെംഗളൂരു: നഗരത്തിലെ മെട്രോ ശൃംഖല തമിഴ്നാട് അതിർത്തിയിലേക്ക് ദീര്‍ഘിപ്പിക്കാനുള്ള നീക്കവുമായി ബാംഗ്ലൂർ...

മലയാളം മിഷന്‍ പഠന ക്ലാസിന്റെ പ്രവേശനോത്സവവും സർട്ടിഫിക്കറ്റ് വിതരണവും

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന മലയാളം ക്ലാസിന്റെ ഈ...

ബിഡദിയിൽ കേരള ആര്‍.ടി.സി ബസിനുനേരെ മുട്ടയേറ്; ദുരൂഹത സംശയിച്ച് അധികൃതർ

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ബിഡദിയിൽ ഓടിക്കൊണ്ടിരിക്കുന്ന കേരള ആര്‍.ടി.സി ബസിനുനേരെ മുട്ടയേറ്....

കര്‍ണാടക ബന്ദ്‌; ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല, വാട്ടാല്‍ നാഗരാജിനെ വീട്ടിൽ വെച്ച് കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: കാവേരി നദീജല തർക്കത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകൾ...

എയർ ഇന്ത്യ ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നിർദ്ദേശം നൽകി കമ്പനി

ഡൽഹി: ഫുക്കെട്ട്-ഡല്‍ഹി വിമാനത്തിൻ്റെ ക്യാപ്റ്റൻ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്, എയർ...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട്, ഓങ്ങല്ലൂർ പൈനോഴി വീട്ടിൽ മണി (84) ബെംഗളൂരുവില്‍ അന്തരിച്ചു....

വന്ദേമാതരം വിഷയത്തില്‍ സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ട്; അത് ഓഗസ്റ്റ് 15ന് വ്യക്തമാകുമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശൻ. വിഷയത്തില്‍...

സിപിഐയുടെ ‘ഡല്‍ഹി ചലോ’ പ്രതിഷേധം; ബുക്ക് ചെയ്ത സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

ഡല്‍ഹി: 'ഡല്‍ഹി ചലോ' സമരത്തിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിനുകള്‍ റദ്ദാക്കി...

Related Articles

Popular Categories