പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

തിരുവനന്തപുരം: സംസ്ഥാനത്ത്‌ അഞ്ച്‌ വയസ്സിനു താഴെയുള്ള 19,80,224 കുട്ടികൾക്ക്‌ ഞായറാഴ്‌ച പോളിയോ തുള്ളിമരുന്ന്‌ നൽകും. രാവിലെ എട്ടിന്‌ തിരുവനന്തപുരം തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ മന്ത്രി കെ മുരളീധരൻ പരിപാടി സംസ്ഥാന വ്യപകമായി ഉദ്‌ഘാടനം ചെയ്യും. ഗതാഗത മന്ത്രി സി പി ജോൺ ചടങ്ങിൽ അധ്യക്ഷനാകും. ഡോ. ശശി തരൂർ എം.പി, മേയർ വി.വി രാജേഷ്‌, മുതിർന്ന ഉദ്യോഗസ്ഥർ സംബന്ധിക്കും.

22,288 ബൂത്തുകളാണ്‌ തുള്ളിമരുന്ന്‌ വിതരണത്തിനായി സജ്ജീകരിച്ചുള്ളത്‌. യാത്രാവേളയിൽ തുള്ളിമരുന്ന്‌ നൽകുന്നതിന്‌ 539 ട്രാൻസിറ്റ് ബൂത്തുകൾ, 283 മൊബൈൽ ബൂത്തുകൾ, ഒമ്പത്‌ ഉത്സവ/മേളകളിലെ ബൂത്തുകളും ക്രമീകരിച്ചു. പോളിയോ ദിനത്തിൽ ബൂത്തുകളിൽ എത്താത്ത കുഞ്ഞുങ്ങൾക്ക് 29നും 30നും വീടുകളിലെത്തി നൽകും.​

കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഞായറാഴ്ച ബൂത്തുകളിൽ എത്താൻ സാധിക്കാത്ത കുട്ടികൾക്കായി ജൂൺ 29, 30 തീയതികളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി വാക്‌സിൻ നൽകും. ഇന്ത്യയെ പോളിയോ വിമുക്തമായി നിലനിർത്തുന്നതിനുള്ള ദേശവ്യാപക യജ്ഞത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഞായറാഴ്ച ബൂത്തുകളിൽ എത്താൻ സാധിക്കാത്ത കുട്ടികൾക്കായി ജൂൺ 29, 30 തീയതികളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി വാക്‌സിൻ നൽകും. സർക്കാർ ആശുപത്രികൾ, അങ്കണവാടികൾ, സ്കൂളുകൾ, വായനശാലകൾ എന്നിവയ്ക്ക് പുറമെ പ്രധാന ഉത്സവ-മേള നഗരികളിലും പ്രത്യേക ബൂത്തുകൾ പ്രവർത്തിക്കും. ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരാണ് സന്നദ്ധസേവനത്തിന് മുന്നിട്ടിറങ്ങുന്നത്.
SUMMARY: Polio immunization on 28th; 19.8 lakh children to be given drops

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാജിവെച്ചവരെ തിരിച്ചെത്തിക്കും; ‘അമ്മ’യിലെ പ്രതിസന്ധി പരിഹരിക്കാൻ നീക്കവുമായി രമേശ് പിഷാരടി

കൊച്ചി: താരസംഘടന അമ്മയില്‍ നിന്ന് രാജിവച്ച അംഗങ്ങളെ തിരിച്ചെത്തിക്കുമെന്ന് നടനും പാലക്കാട്...

മെട്രോ പർപ്പിൾ ലൈനിൽ വീണ്ടും സാങ്കേതിക തകരാർ; സർവീസുകൾ 17 മിനിറ്റ് വൈകി

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ വീണ്ടും സാങ്കേതിക തകരാർ. വ്യാഴാഴ്ച...

ഖത്തര്‍ അപകടത്തില്‍ മരിച്ച അര്‍ജുന് വിട നല്‍കി ഉറ്റവര്‍; മൃതദേഹം സംസ്കരിച്ചു

കോഴിക്കോട്: ഖത്തറിലെ റാസ് ലഫാൻ അപകടത്തില്‍ മരിച്ച കോഴിക്കോട് തൂണേരി വെള്ളൂർ...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. പവന് 200 രൂപയാണ് ഇന്ന് ഉയർന്നത്....

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കോട്ടയം: കോട്ടയത്ത് വൻ മയക്കുമരുന്ന് വേട്ട. ലക്ഷത്തോളം രൂപ വിപണി വിലവരുന്ന മാരക...

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: സംസ്ഥാനത്തെ 133 പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങള്‍ക്ക് കാരണം കാണിക്കൽ...

കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം

ബെംഗളൂരു: മാണ്ഡ്യ മലവള്ളി താലൂക്കിലെ ജവനഗഹള്ളി കുന്നിനുസമീപം ആളൊഴി ഞ്ഞ പറമ്പിൽ...

ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു. ജൂണ്‍ 29-ന് രണ്ട് ജില്ലകളില്‍...

Related Articles

Popular Categories