കർണാടകയിൽ എസ്‌.ഐ.ആർ നടപടികൾക്ക് തുടക്കം

ബെംഗളൂരു: സംസ്ഥാനത്ത് 2026 ലെ വോട്ടർ പട്ടികയിലെ എസ്‌.ഐ.ആർ നടപടികൾക്ക് തുടക്കമയി. ജൂൺ 30 മുതൽ ആരംഭിച്ച ബി‌.എൽ‌.ഒമാരുടെ വീടുതോറുമുള്ള സന്ദർശനം ജൂലൈ 29 വരെ തുടരും. കരട് വോട്ടർ പട്ടിക ഓഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിക്കും. തിരുത്തലുകള്‍ സമർപ്പിക്കുന്നതിനുള്ള സമയപരിധി ആഗസ്റ്റ് അഞ്ചു മുതൽ സെപ്റ്റംബർ നാല് വരെയായിരിക്കുമെന്നും, ആഗസ്റ്റ് അഞ്ചിനും ഒക്ടോബർ മൂന്നിനും ഇടയിൽ തിരുത്തലുകള്‍ തീർപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ്  കമീഷണർ വി. അൻപുകുമാർ പറഞ്ഞു പറഞ്ഞു.

അന്തിമ വോട്ടർ പട്ടിക ഒക്ടോബർ ഏഴിന് പ്രസിദ്ധീകരിക്കും. എസ്‌.ഐ.ആർ പ്രക്രിയയുടെ സുഗമമായ നടത്തിപ്പിനായി 59,050 ബൂത്ത് ലെവൽ ഓഫിസർമാർ, 7,556 ബൂത്ത് ലെവൽ സൂപ്പർവൈസർമാർ, 224 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ തുടങ്ങി 68,123 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ചീഫ് ഇലക്ടറൽ ഓഫിസർ മുതൽ ജില്ലാതല ഓഫിസർമാർ വരെയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പരിശീലനം നൽകിയിട്ടുണ്ടെന്നും സി.ഇ.ഒ പറഞ്ഞു. ജൂൺ 30 മുതൽ ജൂലൈ 29 വരെ 2026 ലെ വോട്ടർ പട്ടികയിൽ പേരുള്ള എല്ലാ വോട്ടർമാർക്കും ബി.എൽ.ഒമാർ ഫോമുകൾ വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ വോട്ടർമാരും ഫോമുകളിൽ അവരുടെ ഫോട്ടോകൾ ഒട്ടിച്ച് ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് ഒപ്പിട്ട് അതത് ബി.എൽ.ഒമാർക്ക് തിരികെ നൽകണം. ബി‌.എൽ‌.ഒമാർക്ക് രണ്ട് തരം സ്റ്റിക്കറുകൾ നൽകിയിട്ടുണ്ട്. എണ്ണൽ ഫോം നല്‍കി എന്ന് തെളിയിക്കുന്ന ചതുരാകൃതിയിലുള്ള ഒരു സ്റ്റിക്കറും പൂട്ടിയിട്ടിരിക്കുന്ന വീടുകൾക്ക് ബി.‌എൽ‌.ഒയുടെ അടുത്ത സന്ദർശന തീയതി സൂചിപ്പിക്കുന്ന ചുവന്ന സ്റ്റിക്കറുമാണ് നല്‍കിയത്. എണ്ണൽ ഫോമുകളില്‍ എല്ലാം ബി.എൽ.ഒയുടെ പേരും മൊബൈൽ നമ്പറും ഉണ്ടായിരിക്കും അതിനാല്‍ ഫോം പൂരിപ്പിക്കുന്നതിന് ഏതെങ്കിലും തരത്തില്‍ സഹായം ആവശ്യമുണ്ടെങ്കിൽ ബി.എൽ.ഒയെ ബന്ധപ്പെടാം. ബി.എൽ.ഒയുടെ വിവരങ്ങള്‍, പോളിങ് സ്റ്റേഷൻ, വി.ആർ.സി എന്നിവയുടെ വിശദാംശങ്ങൾ, ഇ.ആർ.ഒമാരുടെയും അസിസ്റ്റന്‍റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരുടെയും വിവരങ്ങൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: SIR proceedings begin in Karnataka

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. മധ്യപ്രദേശില്‍ നിന്നുള്ള 200...

മംഗളൂരുവിൽ എം ആർ പി എൽ പ്ലാന്റിൽ വൻ സ്ഫോടനം

മംഗളൂരു: മംഗളൂരു ജോക്കാട്ടെയിലുള്ള മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (MRPL)...

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്: ജനലുകള്‍ തകര്‍ത്തു

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫിസിന് നേരെ ആക്രമണം. ഓഫിസിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ്...

യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ കാറില്‍ നിന്ന് എയര്‍ഗണ്ണും പെല്ലറ്റും കണ്ടെത്തി

കൊച്ചി: മദ്യപിച്ച്‌ വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസന്‍സ്...

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അഗസ്റ്റിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അഗസ്റ്റിന്...

സ്വർണ വിലയില്‍ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: സ്വർണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് രാവിലെ ഒരു പവൻ...

കാലത്തിന്റെ സ്പന്ദനമറിഞ്ഞ എം. ടി. സിനിമകൾ കാലാതീതം: ശാന്തകുമാർ എലപ്പുള്ളി

ബെംഗളൂരു: ചലച്ചിത്രശാഖയെ മാത്രമല്ല, സമൂഹത്തെ ഒന്നടങ്കം നിരന്തരം ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ശക്തമായ സാന്നിധ്യമായി...

ഏഷ്യൻ ഗെയിംസ് ആര്‍ച്ചറിയില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണ്ണം; ഫൈനലില്‍ ചൈനയെ തകര്‍ത്ത് വനിതാ ടീം

നഗോയ: ഏഷ്യൻ ഗെയിംസ് ആർച്ചറി കോമ്പൗണ്ട് വനിതാ ടീം ഇനത്തില്‍ ചൈനയെ...

Related Articles

Popular Categories