കർണാടകയുടെ ‘നോ ഐഡി നോ എന്‍ട്രി’ മാതൃക കേരളത്തിലും: മദ്യം വാങ്ങാൻ 23 വയസ് പ്രായപരിധി കർശനമാക്കുന്നു, സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ കാണിക്കണം

തിരുവനന്തപുരം: മദ്യം വാങ്ങാന്‍ 23 വയസ് പൂര്‍ത്തിയാകണമെന്ന നിബന്ധന കർശനമാക്കാന്‍ ആലോചന. മദ്യം വാങ്ങുന്നതിനായി ഇനി പ്രായം തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി കര്‍ണാടകയിലെ ‘നോ ഐഡി, നോ എന്‍ട്രി’ മാതൃക കേരളത്തിലും നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടാവുന്ന തരത്തിൽ കര്‍ശനമാക്കാനാണ് ആലോചന. ‘നോ ഐഡി നോ എൻട്രി’ എന്ന കര്‍ണാടക മാതൃകയിലാണ് 23 വയസ്സാകാത്തവര്‍ക്ക് മദ്യ വിൽക്കുന്നതിനുള്ള നിരോധനം കര്‍ശനമാക്കുന്നത്. വീര്യം കുറഞ്ഞ മദ്യം വിൽപന യുവാക്കളെ ലക്ഷ്യമിട്ടെന്ന ആരോപണത്തിനിടെയാണ് പ്രായപരിധി കര്‍ശനമാക്കുന്നത്. എക്സൈസ് മന്ത്രി കണ്ട ഫയൽ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

18 വയസായിരുന്നു സംസ്ഥാനത്ത് ആദ്യം മദ്യം വാങ്ങാനുള്ള പ്രായ പരിധി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ഇത് 21 വയസാക്കി. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഇത് 23 വയസായും ഉയര്‍ത്തിയിരുന്നു. 23 വയസിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കില്ല എന്ന ഉത്തരവ് ഇറങ്ങിയെങ്കിലും ഇത് കര്‍ശനമായി നടപ്പാക്കിയില്ലെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ‘നോ ഐഡി നോ എൻട്രി’ എന്ന നിബന്ധന കേരളത്തിലും നടപ്പാക്കാന്‍ ആലോചിക്കുന്നത്.
SUMMARY: Karnataka’s ‘No ID No Entry’ model also in Kerala: Age limit to buy liquor tightened to 23 years, if in doubt, identity proof must be shown

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശബരിമല സ്വര്‍ണക്കൊള്ള; പി.എസ് പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്...

സ്വർണവിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ വർധനവ്. പവന് 120 രൂപ ഉയർന്ന്...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം...

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ബോണസ് 1500 രൂപയായി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹരിതകർമസേനാംഗങ്ങള്‍ക്ക് ഓണം പ്രമാണിച്ച്‌ നല്‍കി വരുന്ന ഉത്സവബത്ത വർധിപ്പിച്ചു...

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം; സക്കറിയ, കെ.പി രാമനുണ്ണി എന്നിവര്‍ ഇന്ന് പങ്കെടുക്കും 

ബെംഗളൂരു: ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തില്‍ മലയാള വിഭാഗത്തില്‍ ഇന്ന് മൂന്ന് സെഷനുകള്‍...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; 23 മുതൽ 25 വരെ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 23 മുതല്‍ 25 വരെ ശക്തമായ...

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ സൈനിക വ്യോമാക്രമണം; ധ്യാന ക്യാമ്പിൽ പങ്കെടുത്ത 14 പേർ കൊല്ലപ്പെട്ടു

നേപ്യിഡോ: ആഭ്യന്തര സംഘ‌ർഷം രൂക്ഷമായ മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ സൈന്യം നടത്തിയ...

കുടകിൽ ഏഴുപേരെ കൊന്ന കൊലയാളിക്കൊമ്പൻ പിടിയിൽ

ബെംഗളൂരു: കുടക് ജില്ലയിൽ ഏഴുപേരെ കൊന്ന കാട്ടാനയെ വനം വകുപ്പ് പിടികൂടി. യാദൂർ...

Related Articles

Popular Categories