ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ പൂട്ടാൻ ഉത്തരവിട്ട് വി​ജ​യ് സ​ർ​ക്കാ​ർ

ചെന്നൈ : സംസ്ഥാനത്ത് ടാസ്‌മാക് മദ്യശാലകളോടു ചേർന്നു പ്രവർത്തിക്കുന്ന 2,640 ബാറുകൾ പൂട്ടാൻ ഉത്തരവിട്ട് വി​ജ​യ് സ​ർ​ക്കാ​ർ. ടാസ്‌മാക് കടകളിൽ നിന്നു വാങ്ങുന്ന മദ്യം കുടിക്കാൻ സൗകര്യം ഒരുക്കുകയും വെള്ളവും ലഘുഭക്ഷണവും ലഭ്യമാക്കുകയും ചെയ്യുന്ന സ്ഥലങ്ങൾക്കാണ് ബാർ ലൈസൻസുകൾ നൽകിയിരുന്നത്. ഇവയുടെ ലൈസൻസ് കാലാവധി കഴിഞ്ഞ ജൂൺ 30ന് അവസാനിച്ചതിനെ തുടർന്നാണ് പൂട്ടാനുള്ള ഉത്തരവിട്ടത്. പു​തി​യ ടെ​ൻ​ഡ​റു​ക​ൾ ക്ഷ​ണി​ച്ചാ​യി​രി​ക്കും ഇ​നി ബാ​റു​ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ക. ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യ​നി​രോ​ധ​ന – എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി കെ. ​വി​ഘ്നേ​ഷി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ബാറുകൾ പൂട്ടുന്ന സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിലെ മദ്യപാനം തടയാൻ നിരീക്ഷണം ശക്തമാക്കാൻ പോലീസിനോടു നിർദേശിച്ചിട്ടുണ്ട്.

വ​രാ​നി​രി​ക്കു​ന്ന പു​തി​യ ടെ​ൻ​ഡ​ർ വ്യ​വ​സ്ഥ​ക​ളി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നും ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. 2024 ജ​നു​വ​രി​യി​ലാ​ണ് നി​ല​വി​ലെ ബാ​ർ ന​ട​ത്തി​പ്പു​കാ​ർ​ക്ക് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. 2026 ജ​നു​വ​രി​യി​ൽ ഈ ​ലൈ​സ​ൻ​സ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കേ​ണ്ട​താ​യി​രു​ന്നു. പ​ക്ഷേ ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് സ​ർ​ക്കാ​ർ ഇ​ത് 2026 ജൂ​ൺ വ​രെ നീ​ട്ടി​ന​ൽ​കു​ക​യാ​യി​രു​ന്നു. ഈ ​നീ​ട്ടി​ന​ൽ​കി​യ കാ​ലാ​വ​ധി​യാ​ണ് ഇ​പ്പോ​ൾ അ​വ​സാ​നി​ച്ചി​രി​ക്കു​ന്ന​ത്.

സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി വി​ജ​യ് 717 ടാ​സ്മാ​ക് മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, സ്‌​കൂ​ളു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വ​യു​ടെ 500 മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള മ​ദ്യ​ശാ​ല​ക​ളാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ നേ​ര​ത്തെ​യു​ള്ള നി​യ​മ പ്ര​കാ​രം സ്കൂ​ളു​ക​ൾ​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും 50 മീ​റ്റ​ർ പ​രി​ധി​യി​ൽ മ​ദ്യ​ഷോ​പ്പു​ക​ൾ പാ​ടി​ല്ല. എ​ന്നാ​ൽ ദൂ​ര​പ​രി​ധി 500 മീ​റ്റ​ർ ആ​യി ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് വി​ജ​യ്.
SUMMARY: Vijay Govt orders closure of 2320 bars in Tamil Nadu

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ വർധനവ്. പവന് 120 രൂപ ഉയർന്ന്...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം...

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ബോണസ് 1500 രൂപയായി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹരിതകർമസേനാംഗങ്ങള്‍ക്ക് ഓണം പ്രമാണിച്ച്‌ നല്‍കി വരുന്ന ഉത്സവബത്ത വർധിപ്പിച്ചു...

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം; സക്കറിയ, കെ.പി രാമനുണ്ണി എന്നിവര്‍ ഇന്ന് പങ്കെടുക്കും 

ബെംഗളൂരു: ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തില്‍ മലയാള വിഭാഗത്തില്‍ ഇന്ന് മൂന്ന് സെഷനുകള്‍...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; 23 മുതൽ 25 വരെ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 23 മുതല്‍ 25 വരെ ശക്തമായ...

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ സൈനിക വ്യോമാക്രമണം; ധ്യാന ക്യാമ്പിൽ പങ്കെടുത്ത 14 പേർ കൊല്ലപ്പെട്ടു

നേപ്യിഡോ: ആഭ്യന്തര സംഘ‌ർഷം രൂക്ഷമായ മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ സൈന്യം നടത്തിയ...

കുടകിൽ ഏഴുപേരെ കൊന്ന കൊലയാളിക്കൊമ്പൻ പിടിയിൽ

ബെംഗളൂരു: കുടക് ജില്ലയിൽ ഏഴുപേരെ കൊന്ന കാട്ടാനയെ വനം വകുപ്പ് പിടികൂടി. യാദൂർ...

കെ.പി.എസ്.സി ചെയർമാനെതിരെ വീണ്ടും നടപടി; സസ്പെൻഷന് മന്ത്രിസഭ ശുപാർശ

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ശിവശങ്കരപ്പ എസ്. സാഹൂക്കാറിനെ...

Related Articles

Popular Categories