ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; കൊടും ഭീകരനെയും സഹായിയെയും വധിച്ച് സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ലഷ്‌കറെ തോയ്ബയിലെ പ്രമുഖ ഭീകരൻ ഉൾപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സക്കീർ അഹമ്മദ് ഗാനി, ഇയാളുടെ സഹായിയായ ലത്തീഫ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുൽഗാം ജില്ലയിൽ നിന്നുള്ള സക്കീർ ഗാനിയെ ‘എ++’ വിഭാഗത്തിലുള്ള ഭീകരനായാണ് സുരക്ഷാ ഏജൻസികൾ തരംതിരിച്ചിരിക്കുന്നത്.

ചാൻപേറ ഗ്രാമത്തിൽ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്നറിഞ്ഞ് തിരച്ചിൽ നടത്തുന്നതിനിടെയാണ് സുരക്ഷാ സേനയ്ക്കുനേരെ വെടിവയ്പ്പുണ്ടായത്. ഇതോടെ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇതിലാണ് രണ്ടുപേരും കൊല്ലപ്പെട്ടത്.ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.

സിസിടിവി ദൃശ്യങ്ങളിലൂടെ പ്രദേശത്ത് ഗാനിയുടെ സാന്നിദ്ധ്യം അന്വേഷണ ഉദ്യോഗസ്ഥർ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. കരന്നേനയുടെ 44,20,34 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റുകൾ, 3 പാരാ, ജമ്മുകാശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. പ്രദേശത്ത് പരിശോധനയും സുരക്ഷയും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെടെ സക്കീർ ഗാനിക്ക് പങ്കുണ്ടെന്നാണ് സുരക്ഷാ സേന വ്യക്തമാക്കുന്നത്. ഇയാൾക്കെതിരെ എൻഐഎ കോടതി 2025ൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തെക്കൻ കാശ്മീരിലെ കുൽഗാം ജില്ലക്കാരനാണ് ഗാനി. എ++ വിഭാഗം തീവ്രവാദിയായാണ് സേന ഇയാളെ തരംതിരിച്ചിരിക്കുന്നത്. താഴ്‌വരയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ നടക്കുന്ന ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്നും സുരക്ഷാ സേനയ്ക്ക് വ്യക്തമായ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാൾക്കെതിരെയുള്ള നീക്കം കൂടുതൽ ശക്തമാക്കുകയായിരുന്നു.
SUMMARY: Encounter in Shopian, Jammu and Kashmir; Army kills top terrorist and his aide

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വരെ വർധന; മന്ത്രിസഭ അംഗീകാരം നല്‍കി

ബെംഗളൂരു: നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിക്കാനുള്ള നിർദേശത്തിന്...

എൻ എസ് മാധവന്റെ ‘മുംബൈ’ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തം- ഡോ കെ എസ് രവികുമാർ

ബെംഗളൂരു: സമകാലിക ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ ശക്തികൾ അപരമത വിദ്വേഷം പ്രചരിപ്പിക്കുകയും,...

എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി: ഫൈറ്റര്‍ പൈലറ്റ് എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ...

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ച നിലയിൽ

തൃശൂർ: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട്...

കേരളസമാജം ഈസ്റ്റ് സോൺ ഓണാഘോഷം 

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം ഓണക്കാഴ്ചകള്‍ ഹെന്നൂര്‍ നവജീവന്‍ കണ്‍വെന്‍ഷന്‍...

മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ  മാറ്റം. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം,...

ഐസ്ക്യൂബ് ഒബ്സർവേറ്ററിയുടെ ശിൽപി; ഫ്രാൻസിസ് ഹാൾസെന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം

സ്റ്റോക്ക്‌ഹോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രമുഖ ബെല്‍ജിയന്‍-അമേരിക്കന്‍ കണികാ ഭൗതികശാസ്ത്രജ്ഞനായ...

കേരളസമാജം നെലമംഗല മെഗാ വടംവലി മത്സരം; തണ്ടർ ബോയ്സ് മീനങ്ങാടിക്ക് ഒന്നാം സ്ഥാനം

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ...

Related Articles

Popular Categories