മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ബെംഗളൂരു: മഹാരാഷ്ട്രയിൽനിന്നു പയ്യന്നൂരിലേക്കു കാറിൽ വരികയായിരുന്ന മലയാളി ജ്വല്ലറി ഉടമയെയും കുടുംബത്തെയും ആക്രമിച്ച് 20 ലക്ഷം രൂപ വിലവരുന്ന 180 ഗ്രാം സ്വർണവും കാറുമായി കടന്ന കേസിൽ കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പ്രതികൾ അറസ്റ്റിൽ. കവർച്ചയിൽ നേരിട്ടു പങ്കെടുത്ത കണ്ണൂർ പാതിരിയാട് സ്വദേശി ആർ.കെ.നിമിൽ (37), പ്രതികൾക്കു സഹായമൊരുക്കിയ കുടക് ഹക്കാത്തൂർ സ്വദേശി ഇർഷാദ് (40), മടിക്കേരി സ്വദേശി മുസ്തഫ (49) എന്നിവരാണു പനമ്പൂർ പോലീസിന്റെ പിടിയിലായത്.
ഈ വൻ കവർച്ചാ ആസൂത്രണത്തിന് പിന്നിൽ മലയാളികൾ ഉൾപ്പെടെ ആകെ 15 പ്രതികളുണ്ടെന്നാണ് കർണാടക പോലീസ് വ്യക്തമാക്കി. മറ്റ് 13 പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണ്. കവർച്ചയ്ക്ക് ഉപയോഗിച്ച കാർ പോലീസ് കണ്ടെത്തി.

22 വർഷമായി പയ്യന്നൂരിൽ സ്ഥിരതാമസമാക്കിയ ജ്വല്ലറി ഉടമയും മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയുമായ വികാസ് ധനവ‍ഡ്, ഭാര്യ രുപാലി, മകൻ വിപുൽ എന്നിവരെയാണു മൂന്നു കാറുകളിലെത്തിയ കവർച്ചസംഘം ആക്രമിച്ച് സ്വർണവും കാറുമായി കടന്നത്. ജൂൺ 29നു പുലർച്ചെ 2.15നു മംഗളൂരുവിലെ ബൈക്കംപാടിയിലായിരുന്നു സംഭവം. മഹാരാഷ്ട്രയിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. പ്രതികൾ കൊണ്ടുപോയ വികാസിന്റെ കാർ, സീറ്റുകൾ കീറിയ നിലയിൽ 30ന് ബണ്ട്വാൾ പച്ചിനടുക്കയിൽനിന്നു കണ്ടെത്തിയിരുന്നു.

പയ്യന്നൂരിൽ ജ്വല്ലറി നടത്തുന്ന വികാസ്, മഹാരാഷ്ട്രയിൽനിന്നു വലിയ അളവിൽ സ്വർണം കൊണ്ടുവരുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് കവർച്ച എന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ വിവാഹത്തിനായി കൊണ്ടുപോയ സ്വർണം മാത്രമാണു പ്രതികൾക്കു ലഭിച്ചത്. ഇത് പോലീസിനു കണ്ടെടുക്കാനായില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
SUMMARY: Mangaluru: Three accused including a Kannur native arrested in attack on Malayali family, gold and car stolen

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ 12 മെട്രോ സ്റ്റേഷനുകളിൽ കൂടി പാർക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നു

ബെംഗളൂരു: മെട്രോ യാത്രക്കാരുടെ പാർക്കിങ് പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ബെംഗളൂരുവിലെ 12...

ഡ​ൽ​ഹി സം​ഘ​ർ​ഷ​ഭ​രി​തം; എംപിമാർക്കുനേരെ ലാത്തിച്ചാർജ്, ; പ്രതിഷേധക്കാരെ വലിച്ചിഴച്ച് പോലീസ്

ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ...

ബെംഗളൂരുവിൽ ആമസോൺ ഓഫീസിന് മുന്നിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറി; രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: ബാഗലൂർ മെയിൻ റോഡിൽ ആമസോൺ ഓഫീസിന്റെ ഗേറ്റിന് മുന്നിലെ നടപ്പാതയിൽ...

കലാകൈരളി ഓണോത്സവം

ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ  ‘ഓണോത്സവം-2026’ ലക്ഷ്മിപുര ക്രോസിന് സമീപമുള്ള കളത്തൂർ...

എയിംസ് വന്നില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കില്ലെന്ന് സുരേഷ് ഗോപി

കണ്ണൂർ: കേരളത്തില്‍ എയിംസ് പരിഗണനയില്‍ ഇല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതയില്‍ അറിയിച്ചതിനു...

രാജ്യതലസ്ഥാനത്ത് ഇന്നും നാടകീയ രംഗങ്ങള്‍; എംപിമാര്‍ ജന്തര്‍ മന്തറിലേക്ക്; ഇന്ത്യാസഖ്യത്തിന്റെ വൻപ്രതിഷേധം

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ...

ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു; നിരവധിപ്പേര്‍ കുടുങ്ങിയതായി സൂചന

ഡല്‍ഹി: ഡല്‍ഹിയിലെ സീമാപൂരി പ്രദേശത്ത് അഞ്ച് നില കെട്ടിടം തകര്‍ന്നുവീണ് അപകടം....

രസതന്ത്രത്തിനുള്ള നൊബേല്‍ ഹെന്റി ബി കഗാനും, കെന്‍സോ സോയിക്കും

സ്ററോക്കോം: ഹെൻറി ബി കഗാനും കെൻസോ സോയിക്കും രസതന്ത്ര നൊബേല്‍. ഫ്രാൻസില്‍...

Related Articles

Popular Categories