മോഹൻലാലിന്‍റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

കൊച്ചി: ഏറെക്കാലമായി നിയമക്കുരുക്കിലായിരുന്ന ആനക്കൊമ്പ് കേസില്‍ നടൻ മോഹൻലാല്‍ വനംവകുപ്പിന് വിവരങ്ങള്‍ കൈമാറി. വനംവകുപ്പ് പ്രഖ്യാപിച്ച ‘ഒറ്റത്തവണ പൊതുമാപ്പ്’ സംവിധാനത്തിൻ്റെ ഭാഗമായാണ് അദ്ദേഹം ഈ നടപടി സ്വീകരിച്ചത്. തന്റെ കൈവശമുള്ള ആനക്കൊമ്പുകളെ സംബന്ധിച്ച രേഖകളും വിവരങ്ങളും മലയാറ്റൂർ ഡി.എഫ്.ഒയ്ക്ക് അദ്ദേഹം സമർപ്പിച്ചു.

രണ്ട് ജോഡി ആനക്കൊമ്പുകളും 13 കരകൗശല വസ്തുക്കളുമാണ് മോഹൻലാലിന്റെ കൈവശമുള്ളത്. 2011 ഡിസംബർ 21-ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് തേവരയിലെ വീട്ടില്‍ നിന്ന് രണ്ട് ജോഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇവ കൈവശം വയ്ക്കുന്നതിനുള്ള ലൈസൻസ് ഹാജരാക്കാനാകാതിരുന്നതിനെ തുടർന്ന് വനംവകുപ്പ് മോഹൻലാലിനെ പ്രതിയാക്കി കേസെടുത്തിരുന്നു. 2015-ല്‍ പെരുമ്പാവൂർ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കേസ് പിൻവലിക്കാനുള്ള നടപടികളും അന്നത്തെ സർക്കാർ ആരംഭിച്ചു.

തുടർന്ന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാൻ മോഹൻലാലിന് സർക്കാർ ലൈസൻസ് അനുവദിച്ചു. എന്നാല്‍ സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജിയില്‍, ലൈസൻസ് അനുവദിച്ച നടപടി ക്രമങ്ങളില്‍ സാങ്കേതിക പിഴവുകള്‍ ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി പിന്നീട് ലൈസൻസ് റദ്ദാക്കുകയായിരുന്നു. ഇപ്പോള്‍ വനംവകുപ്പിന്റെ പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായാണ് മോഹൻലാല്‍ ആനക്കൊമ്പുകളുടെ വിവരങ്ങള്‍ ഔദ്യോഗികമായി കൈമാറിയിരിക്കുന്നത്.

SUMMARY: Mohanlal possesses two pairs of elephant tusks and 13 handicraft items; details have been handed over to the Forest Department

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കുട്ടികൾ ‘ടോക്‌സിക്’ കാണരുത്, ചിത്രം മുതിർന്നവർക്ക് വേണ്ടിയുള്ളത്: മുന്നറിയിപ്പുമായി യഷ്

ബെംഗളൂരു: തന്റെ ഏറ്റവും പുതിയ ചിത്രമായ 'ടോക്‌സിക്' കുട്ടികള്‍ കാണരുതെന്ന് നടന്‍...

വിദ്വേഷ പ്രസംഗക്കേസ്; മഹുവ മൊയ്ത്രക്കെതിരെ അറസ്റ്റ് വാറണ്ട്

കൊൽക്കത്ത: വിദ്വേഷ പ്രസംഗ കേസിൽ സമൻസ് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ്...

ഗു​ജ​റാ​ത്തി​ൽ വ്യാ​ജ​മ​ദ്യ ദു​ര​ന്തം; നാ​ലു​പേ​ർ മ​രി​ച്ചു, നി​ര​വ​ധി പേ​ർ ചി​കി​ത്സ​യി​ൽ

ഭാവ്‌നഗര്‍: ഗുജറാത്തിലെ ഭാവ്‌നഗറില്‍ വ്യാജമദ്യം കുടിച്ച നാലുപേര്‍ മരിച്ചു. നിരവധി പേരെ...

കെ.പി.എസ്.സി. നിയമന ക്രമക്കേട്: കർണാടകയിൽ ഇ.ഡി. പരിശോധന

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷനുമായി ബന്ധപ്പെട്ട നിയമന ക്രമക്കേട് ആരോപണത്തിൽ...

ശക്തമായ മഴ: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന്...

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേയ്ക്ക് വ്യാപിപ്പിക്കാൻ...

സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

പാലക്കാട്: കോളേജിലേക്ക് പോകുന്നതിനിടെ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക്...

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു; കാറില്‍ നിന്ന് ഇറങ്ങി രക്ഷകനായി ഗവര്‍ണര്‍

തിരുവനന്തപുരം: ഓണാഘോഷത്തില്‍ പങ്കെടുക്കാൻ പോകുന്നതിനിടെ വഴിയാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോള്‍ സഹായവുമായി ഗവർണർ...

Related Articles

Popular Categories