കൊച്ചി: അൻസിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്ക്കെതിരേ കേസെടുക്കാൻ കോടതി നിർദേശം. വ്യാജ പരാതിയുടെ മറവില്‍ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്. ഐ രേഷ്മ തുടങ്ങിയവർക്കെതിരേ കേസെടുക്കാൻ കോടതി നിർദേശിച്ചത്. ലക്ഷ്മിപ്രിയയുടെ പരാതിയില്‍ അൻസിബയെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു. ഇതാണ് പരാതിക്ക് ആധാരമായത്.
ലക്ഷ്മിപ്രിയ നല്കിയ പരാതി വ്യാജമാണെന്നും തന്നെ മാനസികമായി പീഡിപ്പിക്കാനാണ് ശ്രമിച്ചതെന്നും അൻസിബ ആരോപിച്ചു. നിയമവിരുദ്ധമായി തന്നെ പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചതായും അൻസിബ തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്റ്റേഷനില്‍ വെച്ച് തന്നെക്കൊണ്ട് നിർബന്ധിതമായി മാപ്പ് എഴുതി വാങ്ങിച്ചു എന്ന ഗുരുതരമായ ആരോപണവും അൻസിബ ഉന്നയിച്ചിരുന്നു. തൃപ്പൂണിത്തുറ വനിതാ എസ്ഐ ഉള്‍പ്പെടെയുള്ളവർക്കെതിരെയാണ് അൻസിബ ഈ പരാതി നല്‍കിയിരിക്കുന്നത്.
SUMMARY: Setback for Lakshmi Priya; court orders case to be registered based on Ansiba’s complaint
















