പാക് വിരുദ്ധ പ്രക്ഷോഭത്തിൽ പുകഞ്ഞ് പാക് അധിനിവേശ കശ്മീർ: തെരുവിലിറങ്ങി ആയിരങ്ങൾ, സുരക്ഷാ സേനയുടെ വെടിവെയ്പിൽ ഒരാൾ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരുക്ക്

റാവലകോട്ട്: പാക് അധിനിവേശ കശ്മീരിൽ ഞായറാഴ്ച വൻ പ്രക്ഷോഭം. മേഖലകളിലെ ഉപരോധം അവസാനിപ്പിക്കുക, ആശയവിനിമയ സൗകര്യങ്ങൾ പുനഃസ്ഥാപിക്കുക, ഭക്ഷണം, മരുന്ന് എന്നിവയുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുക, തങ്ങളെ അന്യായമായി തടവിലിട്ടിരിക്കുന്ന ഉപരോധം അവസാനിപ്പിക്കുക, 38-ഇന കരാർ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയത്. ഞായറാഴ്ച മേഖലയിലുടനീളം പൊട്ടിപ്പുറപ്പെട്ട വൻ പ്രക്ഷോഭങ്ങൾക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവെയ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു.

ആൻബ് മേഖലയിലാണ് കടുത്ത അക്രമസംഭവങ്ങൾ അരങ്ങേറിയത്. ഇവിടെ പ്രതിഷേധക്കാർക്ക് നേരെ പോലീസും റേഞ്ചേഴ്സും കണ്ണീർവാതകം പ്രയോഗിക്കുകയും വെടിവെയ്ക്കുകയുമായിരുന്നു.

ആക്ഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുസഫറാബാദ്, രാവലകോട്ട്, മിർപൂർ, ദദ്യാൽ, ദേരകോട്ട്, സീറോ പോയിന്റ്, തിയാത്രി നോട്ട്, സരോസ എന്നിവിടങ്ങളിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ആക്ഷൻ കമ്മിറ്റി നേതാവ് ഷൗക്കത്ത് നവാസ് മിർ ഉൾപ്പെടെയുള്ള തടവുകാരെ മോചിപ്പിക്കണമെന്നും അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വിട്ടുനൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ദദ്യാലിൽ പ്രകോപിതരായ ജനക്കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥരെ വളയുകയും, തുടർന്ന് ഉദ്യോഗസ്ഥർക്ക് അവിടെനിന്ന് പിൻവാങ്ങേണ്ടി വരികയും ചെയ്തു. എന്നാൽ, മരണങ്ങളെക്കുറിച്ചോ പ്രതിഷേധക്കാരുടെ ആരോപണങ്ങളെക്കുറിച്ചോ ഔദ്യോഗിക വിശദീകരണം നൽകാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 3, 4 തീയതികളിലാണ് പാക് വിരുദ്ധ പ്രക്ഷോഭം ശക്തമായത്. ആഴ്ചകളായി പാക് ഭരണകൂടത്തിനെതിരെ നടന്നുവരുന്ന ജനകീയ പ്രക്ഷോഭത്തിന്റെ തുടർച്ചയാണിത്. ഭീകരവിരുദ്ധ നിയമപ്രകാരം പാകിസ്ഥാൻ സർക്കാർ ജെഎഎസിയെ നിരോധിച്ചതിന് പിന്നാലെ സുരക്ഷാ സേന വലിയ രീതിയിലുള്ള അടിച്ചമർത്തലുകളാണ് മേഖലയിൽ നടത്തുന്നത്.
SUMMARY: Pakistan-occupied Kashmir erupts in anti-Pakistan protests: Thousands take to the streets, one killed, several injured in security forces firing

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലേഖന വിവാദം: ദേശാഭിമാനി വാരാന്തപ്പതിപ്പ് മുൻ എഡിറ്റര്‍ കെ.ആര്‍. അജയൻ രാജിവെച്ചു

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് മുൻ എഡിറ്റർ കെ ആർ അജയൻ രാജിവച്ചു....

അര്‍ജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി: 7 വര്‍ഷത്തിനുള്ളില്‍ 9 ക്രിമിനല്‍ കേസുകള്‍

കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ...

തൃശൂരില്‍ മകളുടെ കല്യാണത്തിനായി മാറ്റിവെച്ച 50 പവൻ കവര്‍ന്നു; വീടിന്‍റെ പിൻവാതില്‍ തകര്‍ത്ത് മോഷണം

തൃശൂർ: തൃശൂർ പേരാമംഗലത്തെ വീട്ടില്‍ നിന്ന് 50 പവൻ സ്വർണം കവർന്നു....

മുട്ടില്‍ മരംമുറി കേസ്: പ്രതികളുടെ ഹർജി തള്ളി

കൊച്ചി: വിവാദമായ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ പ്രതികളായ അഗസ്റ്റിന്‍...

റീഗൽ ജ്വല്ലറിയിൽ ഓണാഘോഷം

ബെംഗളൂരു: റീഗൽ ജ്വല്ലറി ജയനഗർ ഷോറൂമിൽ ഓണാഘോഷം സംഘടിപ്പിച്ചു. രാവിലെ 7...

ലേഖന വിവാദം: ദേശാഭിമാനി വാരാന്തപ്പതിപ്പ് മുൻ എഡിറ്റര്‍ കെ.ആര്‍. അജയൻ രാജിവെച്ചു

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് മുൻ എഡിറ്റർ കെ ആർ അജയൻ രാജിവച്ചു....

അര്‍ജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി: 7 വര്‍ഷത്തിനുള്ളില്‍ 9 ക്രിമിനല്‍ കേസുകള്‍

കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ...

മുട്ടില്‍ മരംമുറി കേസ്: പ്രതികളുടെ ഹർജി തള്ളി

കൊച്ചി: വിവാദമായ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ പ്രതികളായ അഗസ്റ്റിന്‍...

റീഗൽ ജ്വല്ലറിയിൽ ഓണാഘോഷം

ബെംഗളൂരു: റീഗൽ ജ്വല്ലറി ജയനഗർ ഷോറൂമിൽ ഓണാഘോഷം സംഘടിപ്പിച്ചു. രാവിലെ 7...

മുത്തങ്ങ അബ്ദുല്‍ സലാം വധശ്രമക്കേസ്: എം ഗീതാനന്ദന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ജാമ്യം

കൊച്ചി: മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം....

കർണാടകയിൽ മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു: 2 മരണം, 26 പേര്‍ക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയില്‍ മലയാളി നഴ്സിംഗ് വിദ്യാർഥികള്‍ സഞ്ചരിച്ച സ്വകാര്യ ബസ്...

സ്വർണവില കുതിച്ചുയരുന്നു

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയുടെ വർധനവാണ്...

Related Articles

Popular Categories