സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

വാഷിംഗ്ടൺ:  ഡോ. അനിൽ മേനോൻ അടക്കം മൂന്ന് സഞ്ചാരികളുമായി കസാഖ്സ്താനിൽനിന്ന് സോയൂസ് 2.1എ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. അനിലും സംഘവും ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. അകത്തേക്ക് കയറിയത് ഇന്ത്യൻ സമയം രണ്ട് മണിക്കാണ്. പാതി മലയാളിയും നാസയുടെ ബഹിരാകാശ സഞ്ചാരിയായ അനിൽ മേനോനും കൂടി ഭാഗമായ ദൗത്യമാണ് സോയൂസ്. കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്ന് ചൊവ്വാഴ്ച രാത്രി 8.17-ന് വിക്ഷേപിച്ച പേടകം രാത്രി 11:26 ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്തു. പുലർച്ചെ ഒന്നരയോടെ ബഹിരാകാശത്ത് പ്രവേശിക്കുമെന്ന് കരുതിയിരുന്നെങ്കിലും കാത്തിരിപ്പ് അൽപ്പസമയം നീണ്ടു.

പ്രേ്യാത്ര് ദുബ്രോവ്, അന്ന കികിന എന്നീ റഷ്യൻ സഞ്ചാരികളും അനിൽ മോനേനൊപ്പമുണ്ട്. ഇവർ എട്ടുമാസം ബഹിരാകാശത്തു ചെലവിടും 2027 മാർച്ചിൽ സോയൂസ് എം.എസ്.-29 പേടകത്തിൽത്തന്നെ സംഘം മടങ്ങും. കസാഖ്സ്താനിലെ സ്റ്റെപി മേഖലയിൽ ആവും തിരിച്ചിറങ്ങുക.

മിനിയാപൊളിസിൽ ഉക്രേനിയൻ -‍ ഇന്ത്യൻ കുടിയേറ്റ ദമ്പതികളുടെ മകനായാണ് 49കാരനായ അനിൽ മേനോൻ ജനിച്ചത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അച്ഛൻ ശങ്കരൻമേനോൻ. യുക്രൈൻകാരി എലിസബത്ത് സമോയിലെങ്കോയാണ് അമ്മ. മികച്ച എമർജൻസി വിഭാഗം ഡോക്ടർ കൂടിയായ അദ്ദേഹം നിലവിൽ യുഎസ് സ്‌പേസ് ഫോഴ്‌സിലെ കേണലാണ്. അനിലിൻ്റെ ഭാര്യ അന്ന മേനോനും ബഹിരാകാശ സഞ്ചാരിയാണ്. സ്പേസ് എക്സുമായി ചേർന്ന് ഇപ്പോഴത്തെ നാസ അഡ്മിനിസ്ട്രേറ്റർ ജാറെഡ് ഐസക്മാൻ നടത്തിയ ഇൻസ്പിരേഷൻ ഫോർ ദൗത്യത്തിന്റെ ഭാഗമായിരുന്നു അവർ. പിന്നീട് നാസയുടെ ഇരുപത്തിനാലാം ആസ്ട്രനോട്ട് ഗ്രൂപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് മക്കളുണ്ട്. ആർട്ടെമിസിലൂടെ ചാന്ദ്ര ദൗത്യങ്ങൾ സജീവമാകുമ്പോൾ അനിലും അന്നയും ഇനിയും ബഹിരാകാശ യാത്ര നടത്തും. രണ്ടിലൊരാളെങ്കിലും ചന്ദ്രനിലിറങ്ങാനും സാധ്യത ഏറെയാണ്.
SUMMARY: Soyuz 2.1A; Docking complete, Anil Menon and team arrive at the space station

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്ത്യയിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സർവകലാശാല കർണാടകയിൽ സ്ഥാപിക്കുമെന്ന്...

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

ബെംഗളൂരു: മേക്കേദാട്ടു അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ് നാട് എതിര്‍പ്പു രൂക്ഷമാക്കിയതിനെ...

സി.എസ്.ഐ.ആർ യു.ജി.സി നെറ്റ്; ജൂലൈ 17, 18 തീയതികളിൽ പരീക്ഷ നടത്തും

ന്യൂഡൽഹി: ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷണൽ...

ഫ്ര​ഞ്ച് പ​ട​യെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഡാലസ്: ലോകകപ്പിലെ ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ഫ്രാൻസിനെ തകര്‍ത്ത് സ്പെയിൻ ലോകകപ്പ്...

സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

ഇസ്ലാമാബാദ്: ബലൂച്ച് മേഖലയുടെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇനി...

ഫിഫ ലോകകപ്പ്: ബെംഗളൂരുവിലെ പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കും രാത്രി 3.30 വരെ പ്രവർത്തിക്കാൻ അനുമതി

ബെംഗളൂരു: ഫിഫ ലോകകപ്പ് 2026 സെമിഫൈനലുകളും ഫൈനലും തത്സമയം കാണാൻ ഫുട്ബോൾ...

യുവതിക്കുനേരെ ലൈം​ഗി​ക അ​തി​ക്ര​മം, ടിവികെ നേതാവിനെ നാട്ടുകാർ തല്ലിച്ചതച്ചു, പിന്നാലെ പോലീസിനു കൈമാറി

ചെ​ന്നൈ: വി​വാ​ഹി​ത​യാ​യ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ ടിവികെ നേ​താ​വി​നെ ജ​ന​ക്കൂ​ട്ടം...

ചക്രവാതച്ചുഴി: കേരളത്തിൽ അടുത്ത 4 ദിവസം കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 4 ദിവസം കാറ്റോടു കൂടിയ  മഴ തുടരുമെന്ന് കേന്ദ്ര...

Related Articles

Popular Categories