തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 70 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന്റെ വില 13,065 രൂപയാണ്. പവന് 560 രൂപ കുറഞ്ഞ് 1,04,520 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10,735 രൂപയായും പവന് 85,880 രൂപയായും ഇടിഞ്ഞു.
അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയും ഇടിഞ്ഞിട്ടുണ്ട്. നിലവില്‍ ഗ്രാമിന് 230 രൂപയും 10 ഗ്രാമിന് 2300 രൂപയുമാണ് വില വരുന്നത്. ആഗോള വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 4,000 ഡോളറിന് താഴേക്ക് പോയി. 0.18 ഡോളറിന്റെ കുറവോടെ നിലവില്‍ 3,987.6 ഡോളർ എന്ന നിരക്കിലാണ് രാജ്യാന്തര വിപണിയില്‍ സ്വർണവ്യാപാരം നടക്കുന്നത്.
SUMMARY: Gold rate is decreased
















