അനുഭവക്കുറവ് മൂലം പിഴവുകള്‍ സംഭവിച്ചു; എഎംഎംഎ അംഗങ്ങളോട് വിശദീകരണവുമായി ശ്വേതാ മേനോൻ നേതൃത്വം

കൊച്ചി: താരസംഘടനയായ ‘എഎംഎംഎ’യിലെ ആഭ്യന്തര തർക്കങ്ങള്‍ക്കിടെ തിരുത്തല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങള്‍ക്ക് കത്തയച്ചു. പ്രവർത്തനങ്ങളില്‍ ഉണ്ടായ പിഴവുകള്‍ അനുഭവക്കുറവ് മൂലമാണെന്നും, അവ തിരുത്താനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചതായും കത്തിലൂടെ അവർ വ്യക്തമാക്കി.

കൂടുതല്‍ പക്വതയോടും ഉത്തരവാദിത്തത്തോടും കൂടി മുന്നോട്ടുപോകാൻ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് കത്തില്‍ പറയുന്നു. സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങള്‍ക്കൊന്നും യാതൊരു തടസ്സവും നേരിട്ടിട്ടില്ലെന്ന് കത്തില്‍ ഉറപ്പുനല്‍കുന്നു. കൈനീട്ടം, സഞ്ജീവനി പദ്ധതി, മെഡിക്കല്‍ ഇൻഷുറൻസ് ആനുകൂല്യങ്ങള്‍ തുടങ്ങിയ സേവനങ്ങളെല്ലാം മുടങ്ങാതെ തുടരുന്നുണ്ട്. അംഗങ്ങളുടെ ക്ഷേമത്തിനും സംഘടനയുടെ ഐക്യത്തിനും മുൻഗണന നല്‍കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തങ്ങളുടെ ചുമതലകള്‍ തുടർന്നും നിർവഹിക്കുന്നുണ്ടെന്നും കത്തില്‍ വിശദീകരിക്കുന്നു.

അമ്മ ജനറല്‍ ബോഡിക്ക് ശേഷം ശ്വേതാ മേനോൻ പ്രസിഡന്റായിരുന്ന കമ്മിറ്റി രാജി പ്രഖ്യാപിക്കുകയും രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്ഹോക്ക് കമ്മിറ്റി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുൻ കമ്മിറ്റി ഔദ്യോഗികമായി രാജിവെക്കാത്തത് വലിയ പ്രതിസന്ധിയായി. ഇതിനിടെ, അഡ്ഹോക്ക് കമ്മിറ്റി ചട്ടവിരുദ്ധമാണെന്ന് കാണിച്ച്‌ ശ്വേതാ മേനോൻ കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് വരെ പഴയ കമ്മിറ്റിക്ക് തുടരാമെന്ന അനുകൂല ഉത്തരവ് കോടതിയില്‍ നിന്ന് ലഭിക്കുകയും ചെയ്തു.

ഈ സംഭവവികാസങ്ങള്‍ക്ക് പിന്നാലെയാണ് പിഷാരടി ഉള്‍പ്പെടെയുള്ളവർ അഡ്ഹോക്ക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചത്. അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങള്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന ഔദ്യോഗിക രേഖകളും വിവരങ്ങളും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് കൈമാറി അധികാരം ഒഴിഞ്ഞു. നിയമയുദ്ധത്തിന് താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് അഡ്ഹോക്ക് കമ്മിറ്റി പിൻമാറിയത്. കോടതി ഇടപെടലില്‍ ജനറല്‍ ബോഡിയിലെ അംഗങ്ങളില്‍ നിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്ന വിലയിരുത്തലിലാണ് അഡ്ഹോക്ക് കമ്മിറ്റി ഇങ്ങനെയൊരു തീരുമാനമെടുത്തത്.

SUMMARY: Shwetha Menon and the leadership offer an explanation to AMMA members.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ രണ്ടു ശതമാനം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡിഎ /...

എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗത്തിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ...

മംഗളുരു റിഫൈനറി സ്‌ഫോടനം; ചികിത്സയില്‍ കഴിഞ്ഞിരുന്ന ജീവനക്കാരന്‍ മരിച്ചു

ബെംഗളൂരു: മംഗളൂരു റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എം.ആർ.പി.എൽ) ഫാക്ടറിയിൽ സെപ്റ്റംബർ...

കർണാടകയിൽ ജലസംഭരണം 30% കുറഞ്ഞു; ജലക്ഷാമ ആശങ്ക

ബെംഗളൂരു: കർണാടകയിലെ പ്രധാന അണക്കെട്ടുകളിലെ ജലസംഭരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം...

മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ പരിശോധന; 25 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ബെംഗളൂരു: ദസറ–ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി കർണാടകയിൽ മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ...

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചോടെ തന്ത്രി...

വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെല്‍രാജ് കളരിക്കല്‍ അന്തരിച്ചു

കൊച്ചി: യുവസംവിധായകൻ ബെല്‍രാജ് കളരിക്കല്‍ അന്തരിച്ചു. ആദ്യ വെബ്സിരീസായ കാപ്പി സ്ക്വാഡ്...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ നരഹത്യ കേസില്‍ പ്രതികളുടെ ജാമ്യ ഹർജി...

Related Articles

Popular Categories